/kalakaumudi/media/post_banners/892457ca40372c7134042ecb30d55bcf372d8fc4241b06ba05f3c2d5757ee1eb.jpg)
നാം ഓരോരുത്തരും ഓരോ സമയത്തും ഓരോ മൂഡിലായിയിരിക്കും . ചില സമയങ്ങളിൽ നമ്മുടെ മാനസികാവസ്ഥ നാം അയക്കുന്ന സന്ദേശങ്ങളിലും കാണാൻ കഴിയും .ചില മെസേജുകള്‍ വായിക്കുമ്പോൾ തന്നെ അയച്ചയാളിന്റെ വികാരങ്ങളും നമുക്കു മനസിലാക്കാൻ പറ്റും.
ചിലതു സ്നേഹത്തോടെയും ചിലതു വിഷമത്തോടെയും ചിലതു ദേഷ്യപ്പെട്ടുമൊക്കെയാകും അയയ്ക്കുക. സന്ദേശങ്ങളില്‍ ചില പ്രത്യേക വാക്കുകൾ ഉണ്ടെങ്കിൽ മാനസികനില മനസിലാക്കാമെന്നാണ് ഗവേഷകർ പറയുന്നത്.
ചിലപ്പോഴൊക്കെ(sometimes), ഊഹിക്കുന്നു(guess) എന്നീ വാക്കുകളാണ് അതിൽ മുന്നിൽ. sometimes, nervous, hard, feeling, എന്നീ വാക്കുകൾ ആകുലതയെ സൂചിപ്പിക്കുന്നവയാണ്. അതുപോലെതന്നെ ആത്മഹത്യ എന്ന വാക്ക് ഉപയോഗിക്കുന്നതിനേക്കാൾ ശക്തമാണ് കരയുന്ന ഇമോജി അയയ്ക്കുന്നത്.
അമിതമായി സമ്മർദ്ദത്തിലായിരിക്കുമ്പോൾ ആളുകളിലേറെയും ഉപയോഗിക്കുന്നത് mom, parents എന്നീ വാക്കുകളാണ്. bad, guess anymore തുടങ്ങിയ വാക്കുകളും പിരിമുറുക്കത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്.
വാക്കുകൾ ഉപയോഗിക്കുന്നതിനേക്കാൾ തീവ്രതയുണ്ട് ഇപ്പോഴുള്ള ഇമോജികൾക്ക് .