/kalakaumudi/media/post_banners/48c777fc64d45284057658ea4db575d53efeba86403a2dd6b007ebe077bd64b3.jpg)
ന്യൂഡല്‍ഹി: തായ് വാനിലെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച് ടി സി ഏറ്റവും പുതിയ ഡിസയര്‍ ശ്രംഖലയിലെ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡിസയര്‍ 10 പ്രോ എന്നാണ് പുതിയ ഫോണിന്‍റെ പേര്.
പുതിയ ഫോണിന് 26,490 രൂപയാണ് വില. ഡിസംബര്‍ മധ്യത്തോടെ വിപണിയില്‍ ലഭ്യമാകും.
ഈ വര്‍ഷം സെപ്തംബറിലാണ് ഡിസയര്‍ 10 പ്രോ കന്പനി പുറത്തിറക്കിയത്. 5.5 എച്ച് ഡി ഡിസ്പ്ളേ, 1080* 1920 പിക്സല്‍ റെസലൂഷന്‍, മുകളില്‍ കോര്‍ണ്ണിംഗ് ഗോറില്ല ഗ്ളാസ് എന്നിവ ഫോണിലുണ്ട്. 1.8 ജി എച് ഇസഡ് ഒക്ട കോര്‍ മീഡിയടെക് ഹെലിയോ പി 10 പ്രോസസര്‍ 4 ജി ബി റാം എന്നിവയും ഇതിലുണ്ട്. ആന്തരിക ശേഖരണ പരിധി 64 ജി ബി. ഇത് മൈക്രോ എസ് ഡി കാര്‍ഡ് വഴി 2 ടി ബി വരെ വികസിപ്പിക്കാം.
പിറകില്‍ വിരലടയാള സേന്‍സര്‍ ഫോണിലുണ്ട്. ആന്‍ഡ്രായിഡ് 6.0 മാര്‍ഷ് മാലോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 20 എം പിയുടെ പിന്‍ഭാഗ ക്യാമറയും എല്‍ ഇ ഡി ഫ്ളാഷുമുണ്ട്. മുന്‍ ക്യാമറ 13 എം പിയുണ്ട്.
കന്പനിയുടെ ബൂം സൌണ്ട് ഓഡിയോ സാങ്കേതിക വിദ്യ എച്ച് ടി സി ഡിസയര്‍ പ്രോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 3000 എ എച്ച് ബാറ്ററിയുമുണ്ട്. 4 ജി എല്‍ ടി ഇ, 3 ജി, വൈ ഫൈ, ബ്ളൂ ടൂത്ത്, ജി പി എസ്, എന്‍ എഫ് സി സംവിധാനങ്ങളുമുണ്ട്.
എച്ച് ടി സി 10 എവോ സ്മാര്‍ട്ട്ഫോണും കന്പനി പ്രദര്‍ശിപ്പിച്ചു. ഇതില്‍ 3.5 എം എം ഓഡിയോ ജാക് ഉള്‍പ്പെടുത്തിയിട്ടില്ല. എച്ച് ടി സി ബൂംസൌണ്ട് അഡാപ്ടീവ് ഓഡിയോ ആണ് പകരം ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 5.5 ഇഞ്ച് ക്യു എച്ച് ഡി 1440*2560 പിക്സല്‍ റെസലൂഷന്‍ ഡിസ്പ്ളേ, കോര്‍ണ്ണീംഗ് ഗോറില്ല ഗ്ളാസ് 5 കോട്ടിംഗ്, 2 ജി എച് എസഡ് ഒക്ട കോര്‍ ക്വാല്‍കോമ്മ് സ്നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍ എന്നിവയുണ്ട്. ആന്‍ഡ്രായിഡ് 7.0 നൌഗറ്റില്‍ പ്രവര്‍ത്തിക്കുന്നു.
3 ജി ബി റാം 32 ജി ബി ആന്തരിക ശേഖരണം എന്നിവയുമുണ്ട്. ഇത് മൈക്രോ എസ് ഡീ കാര്‍ഡ് വഴി വര്‍ദ്ധിപ്പിക്കാം. 16 എം പി പിന്‍ഭാഗ ക്യാമറ ഡ്യുവല്‍ എല്‍ ഇ ഡി ഫ്ളാഷ് , 4 കെ വീഡിയോ റെക്കോഡിംഗ് എന്നിവയും ഈ ഫോണിലുണ്ട്. മുന്‍ ഭാഗത്ത് എട്ട് എം പി ക്യാമറയാണുള്ളത്. വിരലടയാള സേന്‍സറുള്ള ഫോണില്‍ വെള്ളം കടക്കാത്ത വിധം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
3200 എ ച് ബാറ്ററി ഹാന്‍ഡ്സെറ്റിലുണ്ട്. 4 ജി, എല്‍ ടി ഇ, 3 ജി, വൈ ഫൈ, ബ്ളൂ ടൂത്ത് ജി പി എസ് , എന്‍ എഫ് സി, യു എസ് ബി ടൈപ്പ് സി സൌകര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
