/kalakaumudi/media/post_banners/27454a4f2e56437a0e2cd042e12349a80826c346c6360febe352185772bc7efe.jpg)
എച്ച് ടിസി യു 11 പ്ലസ് സ്മാര്‍ട്ഫോണ്‍ ഇന്ത്യൻ വിപണിയിൽ.എച്ച് ടിസിയിൽ ആദ്യമായാണ് വലിയ ബാറ്ററി ശേഷിയുള്ളത് അവതരിപ്പിക്കുന്നത്. ഫോണിന്റെ വില 56,990 രൂപ. ഏഴ് മുതല്‍ ഫ്ലിപ്പ് കാര്‍ട്ടില്‍ വില്‍പ്പനയ്ക്കെത്തും.
സവിശേഷതകൾ ....
എല്‍ജി, സാംസങ്, വണ്‍പ്ലസ് കമ്ബനികളുടെ ഏറ്റവും പുതിയ ഫോണുകളുകളുടെ ഡിസ്പ്ലേയ്ക്ക് സമാനമാണ് യു 11 പ്ലസിന്റെ ഡിസ്പ്ലേ. ഫിങ്കര്‍ പ്രിന്റ് സ്കാനര്‍ പിന്നിലേക്ക് മാറ്റി, 3930 mAh ബാറ്ററിയാണ് യു 11 പ്ലസിന്റെ മറ്റൊരു പ്രത്യേകത.സ്നാപ് ഡ്രാഗണ്‍ 835 പ്രൊസസറാണ് ഫോണിനുള്ളത്. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജും യു 11 പ്ലസിനുണ്ട്. രണ്ട് ടെറാ ബൈറ്റ് വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാനും ഫോണില്‍ സാധിക്കും.ക്യാമറയുടെ കാര്യത്തില്‍ യു 11 പ്ലസ് പിന്നിലാണ്. 12 മെഗാപിക്സല്‍ റിയര്‍ ക്യാമറയും 8 മെഗാപ്കിസല്‍ സെല്‍ഫി ക്യാമറയുമാണിതിന്.