/kalakaumudi/media/post_banners/2656caea48859b7a7e3506d88b6691687122e47071ea4f663b3777a187faf3a2.jpg)
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവായ് നോവ 3, നോവ 3i സ്മാര്‍ട്ട്‌ഫോണുകളെ ഇന്ത്യയില്‍ അവതരിപ്പിച്ചു. നോവ 3 ഡിവൈസിന് 34,999 രൂപയും നോവ 3iയ്ക്ക് 20,990 രൂപയുമാണ് വില. രണ്ട് സ്മാര്‍ട്ട്‌ഫോണുകളുടെയും വില്‍പ്പന ആമസോണ്‍ വഴിയാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആകര്‍ഷക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ജിയോ ഒരുക്കുന്ന 1,000 രൂപയുടെ ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ, 2,000 രൂപയുടെ എക്‌സ്‌ചേഞ്ച് എന്നീ ഓഫറുകളാണ് ഈ അവസരത്തില്‍ ഉപഭോക്താക്കള്‍ക്കായി കമ്പനി ഒരുക്കിയിരിക്കുന്നത്.
6.3ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ ,ആന്‍ഡ്രോയിഡ് 8.1 ഓറിയോ ,ഓക്ട-കോര്‍ കിരിന്‍ 970 പ്രോസസര്‍ ,6GB റാം ,64GB/ 128GB സ്റ്റോറേജ് ,16MP/24MP ഡ്യുവല്‍ റിയര്‍ ക്യാമറ, 24MP സെല്‍ഫി ക്യാമറ ,3750mAh ബാറ്ററി ,നോവ 3i സവിശേഷതകള്‍, 6.3ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ ,ഓക്ട-കോര്‍ കിരിന്‍ 710 പ്രോസസര്‍ ,4GB/ 6GB റാം ,64GB/ 128GB സ്റ്റോറേജ് ,16MP/2MP ഡ്യുവല്‍ റിയര്‍ ക്യാമറ ,24MP/2MP ഡ്യുവല്‍ സെല്‍ഫി ക്യാമറ 3340mAh ബാറ്ററി എന്നിവയാണ് സവിശേഷതകള്‍