/kalakaumudi/media/post_banners/8c36276ed86bcde9f231ce4559ba2d11818623eef20bf74f7fab4dfa6b8e1684.jpg)
ഹുവായ് ഓണര്‍ 5 എക്‌സ് കുറഞ്ഞ വിലയിൽ ഹുവായിൽ നിന്നും ഒരു പ്രീമിയം ഫോൺ. 12999 രൂപയാണ് ഇതിന്റെ വില. ഈ വിലക്ക് വളരെ മികച്ച ഫീച്ചറുകളും സൗകര്യങ്ങളുമാണ് ഓണര്‍ 5എക്‌സിൽ ഹുവായ് ഉൾപ്പെടുത്തിയിരിക്കുന്നത്. മെറ്റൽ ബോഡി, 3000 എംഎഎച് ബാറ്ററി, ഫുൾ എച്ഡി 5.55 ഇഞ്ച് വലിപ്പമുള്ള സ്ക്രീൻ, വേഗമേറിയ വിരലടയാള സെൻസർ, ഇരട്ട സിം സ്ലോട്ട് എന്നിവയാണ് ഓണര്‍ 5എക്‌സിന്റെ പ്രധാന സവിശേഷതകൾ. ചുരുക്കി പറഞ്ഞാൽ “വിലയോ തുച്ചം ഗുണമോ മെച്ചം.”
മികച്ച ഡിസ്പ്ലേ ഇല്ല എന്നത് മിക്ക മീഡിയം റേഞ്ച് സ്മാർട്ട് ഫോണുകളുടെയും ഒരു കുറവാണ്. ആ കുറവ് ഇല്ലാതാക്കാൻ ഹോണർ 5 എക്സിന് കഴിഞ്ഞിട്ടുണ്ട്. 5.5 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്ഡി എൽസിഡി ഐപിഎസ് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. പ്രകാശം കൂടിയ അവസരങ്ങളില്‍ പോലും ദൃശ്യങ്ങള്‍ വളരെ വ്യക്തമായും കളര്‍ വൈബ്രന്‍സോട് കൂടിയും നല്കാൻ ഈ ഡിസ്പ്ലേക്ക് കഴിയും. ഡിസ്പ്ലേയുടെ മുകളിലായൊരു എല്‍ഈഡി നോട്ടിഫിക്കേഷന്‍ ലൈറ്റുമുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
