ഹുവായ്യുടെ ഹോണര്‍ പുതിയ മോഡല്‍ പുറത്തിറക്കി

ഹുവായ്യുടെ ഹോണര്‍ വീണ്ടും തരംഗമാകുന്നു. ഹോണര്‍ പുതിയ മോഡല്‍ പുറത്തിറക്കി കഴിഞ്ഞു. ചൈനയിലാണ് ഫോണ്‍ ആദ്യമായി പുറത്തിറക്കിയിരിക്കുന്നത്.ആകര്‍ഷകമായ നോച്ച് ഡിസ്പ്ലേയും രണ്ട് പിന്‍ ക്യാമറയോടും കൂടിയ ഹോണര്‍ 10 സാമര്‍ട്ട്ഫോണ്‍ പ്രേമികളെ കൂടുതല്‍ ആകര്‍ഷിക്കുന്നവിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

author-image
ambily chandrasekharan
New Update
ഹുവായ്യുടെ ഹോണര്‍ പുതിയ മോഡല്‍ പുറത്തിറക്കി

ഹുവായ്യുടെ ഹോണര്‍ വീണ്ടും തരംഗമാകുന്നു. ഹോണര്‍ പുതിയ മോഡല്‍ പുറത്തിറക്കി കഴിഞ്ഞു. ചൈനയിലാണ് ഫോണ്‍ ആദ്യമായി പുറത്തിറക്കിയിരിക്കുന്നത്.ആകര്‍ഷകമായ നോച്ച് ഡിസ്പ്ലേയും രണ്ട് പിന്‍ ക്യാമറയോടും കൂടിയ ഹോണര്‍ 10 സാമര്‍ട്ട്ഫോണ്‍ പ്രേമികളെ കൂടുതല്‍ ആകര്‍ഷിക്കുന്നവിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ലൈറ്റിങ് മാറ്റാന്‍ ഉപയോഗപ്രദമാകും വിധം വളഞ്ഞ ഗ്ലാസ് ഡിസൈനില്‍ 5.84 ഇഞ്ച് സ്‌ക്രീനും, 970 പ്രൊസസറും,രീതിയില്‍ തയ്യാറാക്കിയിരിക്കുന്നു ഈ മോഡല്‍.ഇതിനൊപ്പം വലിയ സ്‌ക്രീന്‍ തന്നെയാണ് ഫോണിനുളളത്.ത്രീഡി എഫക്ട് സപ്പോര്‍ട്ട് ചെയ്യുന്നതും മുന്‍ ക്യാമറ 24 മഗാപിക്സലായതുകൊണ്ട് സെല്‍ഫി പ്രേമികള്‍ക്ക് ഗുണം ചെയ്യുന്നതുമായ രാവിലെയും രാത്രിയിലും ഒരേപോലെ ക്വാളിറ്റിയുള്ള ഫോട്ടോകള്‍ എടുക്കാവുന്ന തരത്തിലുമാണ് ഫോണ്‍ തയ്യാറാക്കിയിട്ടുളളത്.കൂടാെത രണ്ട് തരം സ്റ്റോറേജും് ഈ ഫോണിനുണ്ട്.
ഹുവായ് പി20 ഫോണിനോടു സമാനമായ മോഡലാണ് ഹോണര്‍ 10. കഴിഞ്ഞ മാസമാണ് ഹുവായ് പി20 വിപണിയിലിറങ്ങിയത്.ഇതിനു പുറമെ എഫ്എച്ച്ഡി, എല്‍സിഡി ഡിസ്പ്ലയോടുകൂടിയ ഫോണിന് 6 ജിബി റാം ആണ് നല്‍കിയിരിക്കുന്നത്. 3,400എംഎഎച്ച് ബാറ്ററിയും, 7.1 മള്‍ട്ടി ചാനല്‍ വൈഫൈയും ഉണ്ട്. കിരിന്‍ 970 ചിപ്സെറ്റ് നല്‍കിയതുകൊണ്ട് ഏതു സാഹചര്യത്തിലും പ്രൊസസ് ചെയ്യാന്‍ സാധിക്കും.6ജിബി+64ജിബി അല്ലെങ്കില്‍ 6 ജിബി+ 12ജിബി. 27,200 രൂപയിലും 31,400 രൂപയിലും ഹോണര്‍ 10 നിലവിലുണ്ട്. ഇന്നു തന്നെ ബുക്ക് ചെയ്യുകയാണെങ്കില്‍ ഏപ്രില്‍ 26ന് ലഭിക്കുന്നതാണ്. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ ഹോണര്‍ 10 എത്തുന്നതാണ്.

huwai honor released a new model