ഐബിഎം എഐ ഹബ് കൊച്ചിയില്‍ ആരംഭിക്കും

ഐബിഎം എഐ (നിര്‍മിത ബുദ്ധി) ഹബ് കൊച്ചിയില്‍ ആരംഭിക്കാന്‍ ധാരണ.

author-image
anu
New Update
ഐബിഎം എഐ ഹബ് കൊച്ചിയില്‍ ആരംഭിക്കും

 

കൊച്ചി: ഐബിഎം എഐ (നിര്‍മിത ബുദ്ധി) ഹബ് കൊച്ചിയില്‍ ആരംഭിക്കാന്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.രാജീവും ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മലുമായി നടത്തിയ ചര്‍ച്ചയിലാണു ധാരണ. സെമി കണ്ടക്ടര്‍, ചിപ്പ് ഡിസൈന്‍ കേന്ദ്രം തുടങ്ങുന്നതിനുള്ള സാധ്യതകള്‍ തേടുന്നതിനു സാംസങ്ങുമായി ചര്‍ച്ചകള്‍ നടത്താനും ധാരണയായി. ഈ വര്‍ഷം മധ്യത്തോടെ രാജ്യാന്തര എഐ ഉച്ചകോടി കൊച്ചിയില്‍ സംഘടിപ്പിക്കും.

ജനറേറ്റീവ് എഐ എന്ന ആശയമാണു കൊച്ചി ഹബ് മുന്നോട്ടു വയ്ക്കുന്നത്. ബോയിങ് എയര്‍ലൈന്‍സ് പോലുള്ള ആഗോള ഭീമന്മാര്‍ ഐബിഎമ്മിന്റെ എഐ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. എഐ ഉച്ചകോടിയില്‍ ബോയിങ് ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നു മന്ത്രി രാജീവ് പറഞ്ഞു.

വ്യവസായ, ഐടി വകുപ്പുകള്‍ സഹകരിച്ചാണ് എഐ ഉച്ചകോടി. നടത്തിപ്പു ചുമതല കെഎസ്‌ഐഡിസിക്കാണ്.

technology Latest News