/kalakaumudi/media/post_banners/2af2418828a358f0ff5cd504a21b941136409cdccd0f0cc6f34bf3cfe4a2a134.jpg)
ഓഫറുകള്‍ക്ക് പുറമെ ഓഫറുമായി പുതിയ ക്യാഷ് ബാക്ക് ഓഫറുകളുമായി ഐഡിയ എത്തി. ഐഡിയയുടെ പഴയതും ,പുതിയതുമായ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് മാത്രം ലഭ്യമാകുന്ന തരത്തില്‍ 2000രൂപവരെ ലഭിക്കുന്ന ക്യാഷ് ബാക്ക് ഓഫറുകളാണ് ഇത്തവണ ഐഡിയ പുറത്തിറക്കിയിരിക്കുന്നത് . 23ഫെബ്രുവരി മുതല്‍ ഏപ്രില്‍ 18 വരെയുള്ള കാലയളവുകളില്‍ ലഭ്യമാകുന്ന ഈ ഓഫര്‍ പുതിയ 4ജി സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയ ഐഡിയ ഉപഭോതാക്കള്‍ക്ക് 4000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭിക്കുന്നത തരത്തിലാണ് ഇറക്കിയിരിക്കുന്നത്.
എന്നാല്‍ ഇതേ സ്മാര്‍ട്ട് ഫോണില്‍ 36 മാസം ഐഡിയ സിം ഉപയോഗിക്കണം. അതായത് പുതിയ സ്മാര്‍ട്ട് ഫോണില്‍ ഐഡിയ സിം ഇട്ടതിനു ശേഷം IMEI നമ്പര്‍ ഐഡിയ കസ്റ്റമര്‍ കെയറുമായി കൈമാറി പിന്നീട് 199 രൂപയുടെയോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യേണ്ടതുമാണ് .18 മാസം കഴിയുമ്പോള്‍ ആദ്യ ഇന്‍സ്റ്റാള്‍മെന്റ് 750 രൂപയുടെ 36 മാസം കഴിയുമ്പോള്‍ ബാക്കി 1250 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ്. ഈ തരത്തിലാണ് ഐഡിയ പുതിയ ക്യാഷ് ബാക്ക് ഓഫര്‍ സജീകരിച്ചിരിക്കുന്നത്.