/kalakaumudi/media/post_banners/378c5b381955c8a68fe2a34ad7b999ecbcbfe00c3699683408b2c9bf88df3db4.jpg)
4ജി ഫോണും ജിയോയുടെ സിമ്മും ഉള്ളവര്‍ ഇന്റര്‍നെറ്റ് ആസ്വദിക്കുമ്പോള്‍ ഇപ്പോഴും 3ജിയും 2ജിയും മാത്രം ലഭ്യമായ ഫോണുകള്‍ ഉപയോഗിക്കാന്‍ പല കാരണങ്ങളുണ്ടാവും.
മാര്‍ച്ച് 31നു ശേഷം 4ജി സിം ആക്ടിവേറ്റ് ചെയ്യാത്തവരെ കാത്ത് മടുപ്പിക്കുന്ന ഓഫറുകളാണ് കാത്തിരിക്കുന്നത്. നല്ല ഓഫറുകളെല്ലാം അന്നത്തോടുകൂടി അവസാനിക്കുമെന്നാണ് നിലവിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ വിലക്കുറവുള്ള ഒരു ഫോണ്‍ വാങ്ങാം എന്ന് ചിന്തിക്കുന്നവര്‍ക്കായി ഒരു ഫോണ്‍ തിരഞ്ഞെടുത്തിരിക്കുകയാണിവിടെ. വെറും 3499 രൂപയ്ക്ക് ഫോണ്‍ ഓണ്‍ലൈനില്‍ വാങ്ങാം.
സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സ്വൈപ്പ് തുടക്കക്കാരായ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്ന സ്മാര്‍ട്ട് ഫോണാണ് കണക്ട് 4ജി. മുന്നില്‍ 1.3 മെഗാപിക്‌സല്‍ ക്യാമറയും പിന്നില്‍ 5 മെഗാപിക്‌സല്‍ ക്യാമറയുമായാണ് ഇവന്റെ വരവ്. 512 എംബി റാം മാത്രമേ ഈ ഫോണിലുള്ളൂ എങ്കിലും വില പരിഗണിക്കുമ്പോള്‍ ഇത് ധാരാളമാണ്. 2000എംഎഎച്ച് ബാറ്ററിയുള്ള ഫോണിന് 32ജിബി വരെ സംഭരണ ശേഷി വര്‍ധിപ്പിക്കാനാവും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
