ഇന്ത്യയുടെ ചാറ്റ് ജിപിടി ഹനുമാന്‍ ഉടന്‍ എത്തും

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച ചാറ്റ്ജി.പി.ടി ഹനൂമാന്‍ മാര്‍ച്ചില്‍ വിപണിയിലെത്തും.

author-image
anu
New Update
ഇന്ത്യയുടെ ചാറ്റ് ജിപിടി ഹനുമാന്‍ ഉടന്‍ എത്തും

 

ന്യൂഡല്‍ഹി: നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച ചാറ്റ്ജി.പി.ടി ഹനൂമാന്‍ മാര്‍ച്ചില്‍ വിപണിയിലെത്തും. കേന്ദ്ര സര്‍ക്കാരും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും രാജ്യത്തെ മുന്‍നിര സാങ്കേതിക സ്ഥാപനങ്ങളുമായി ചേര്‍ന്ന് രൂപീകരിച്ച ഭാരത് ജി.പി.ടിയാണിത്. നിര്‍മ്മിത ബുദ്ധിയുടെ വിപണിയില്‍ ഇന്ത്യയുടെ വിപണി പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഹിന്ദി ഉള്‍പ്പെടെ വിവിധ പ്രാദേശിക ഭാഷകളില്‍ വലിയ സമസ്യകള്‍ക്ക് ഉത്തരം നേടാന്‍ സഹായിക്കുന്ന ഹനൂമാന്റെ മാതൃക കഴിഞ്ഞ ദിവസം മുംബയില്‍ അവതരിപ്പിച്ചു. ആദ്യഘട്ടത്തില്‍ ആരോഗ്യ സേവനം, വിദ്യാഭ്യാസം, ധനകാര്യം, ഗവേണന്‍സ് എന്നീ മേഖലകളില്‍ ഉപഭോക്താക്കള്‍ക്ക് 11 ഇന്ത്യന്‍ ഭാഷകളില്‍ ഹാനൂമാനിലൂടെ സംവദിക്കാനാകും.

സംഭാഷണങ്ങളെ എഴുത്ത് രൂപത്തിലേക്ക് അതിവേഗം മാറ്റാനും സാദ്ധ്യമാകുമെന്ന് ഭാരത്ജി.പി.ടി അവകാശപ്പെടുന്നു. പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ 22 പ്രാദേശിക ഭാഷകളില്‍ സേവനങ്ങള്‍ ലഭ്യമാകും. ഇതോടൊപ്പം സംഭാഷണങ്ങളെ വീഡിയോകളാക്കി മാറ്റാനും കഴിയും. ഓപ്പണ്‍ സോഴ്‌സില്‍ ലഭ്യമാകുന്നതിനാല്‍ ഡെവലപ്പര്‍മാര്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്പെടുത്താം.

chat gpt technology Hanuman Latest News