/kalakaumudi/media/post_banners/2e1e55c6e806a908be49243341e423d7559777a9ead04d0e0f1fa2280476f331.jpg)
ന്യൂഡല്‍ഹി: 5ജി ഡൗണ്‍ലോഡ് വേഗത്തില്‍ ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇന്ത്യയും ഇടംപിടിച്ചു. വിവിധ രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് വേഗം കണക്കാക്കുന്ന 'ഊക്‌ല' പോര്‍ട്ടലിന്റേതാണ് കണക്ക്. ഇന്ത്യയ്ക്ക് പത്താം സ്ഥാനമാണുള്ളത്. ഇന്ത്യയിലെ ശരാശരി 5ജി ഡൗണ്‍ലോഡ് വേഗം സെക്കന്‍ഡില്‍ 312.5 എംബിയാണ്. ആദ്യമായാണ് ഇന്ത്യ ഈ പട്ടികയിലെത്തുന്നത്. ഒന്നാം സ്ഥാനത്ത് യുഎഇ ആണ്. സെക്കന്‍ഡില്‍ 592.01 എംബിയാണ് ശരാശരി 5ജി ഡൗണ്‍ലോഡ് വേഗം. ലോകമാകെയുള്ള ശരാശരി 5ജി ഡൗണ്‍ലോഡ് വേഗം 168.7 എംബിപിഎസ് ആണ്.
ആദ്യ 10 രാജ്യങ്ങള്‍: യുഎഇ, ദക്ഷിണ കൊറിയ, മലേഷ്യ, ഖത്തര്‍, ബ്രസീല്‍, ഡൊമിനിക്കന്‍ റിപബ്ലിക്, കുവൈത്ത്, മക്കാവു, സിംഗപ്പുര്‍, ഇന്ത്യ.
5ജി ടെലികോം കവറേജ് ആരംഭിച്ച് ഒരു വര്‍ഷം തികഞ്ഞത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. രാജ്യത്തെ ശരാശരി ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗത്തില്‍ മൂന്നര മടങ്ങ് വര്‍ധനയാണുണ്ടായത്. 3.97 ലക്ഷം 5ജി ടവറുകളാണ് ഒരു വര്‍ഷത്തിനിടെ രാജ്യമാകെ സജ്ജമായത്. കേരളത്തില്‍ നിലവില്‍ 18,378 5ജി ടവറുകളുണ്ട്.