ഫേസ്ബുക്കിലെ സജീവ ഉപയോക്താക്കളുടെ പട്ടിക; മുന്നിൽ ഇന്ത്യ

By Lekshmi.04 02 2023

imran-azhar

 

 


ഫേസ്ബുക്കിലെ സജീവ ഉപയോക്താക്കളുടെ വളർച്ചയിൽ സ്വാധീനം ചെലുത്തിയ ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് സോഷ്യൽ മീഡിയ മേജർ മെറ്റ റെഗുലേറ്ററി ഫയലിംങ്.2022 ഡിസംബർ 31 വരെയുള്ള കണക്ക് പ്രകാരമാണ് ഇന്ത്യ ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നായിരിക്കുന്നത്.

 

 

 

2021 ഡിസംബറിലെ കണക്കനുസരിച്ച് 1.93 ബില്യണായിരുന്നു പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം. 2022 ഡിസംബറായപ്പോഴേക്കും ഇതിൽ നാല് ശതമാനം വർധനയുണ്ടായി.ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഉപയോക്താക്കളാണ് 2022 ഡിസംബറിൽ ലോകമെമ്പാടുമുള്ള സജീവ ഉപയോക്താക്കളുടെ വളർച്ചയനുസരിച്ച് മുന്നിലുള്ളത്.

 

 

 

ഒരു നിശ്ചിത ദിവസം വെബ്‌സൈറ്റ് വഴിയോ മൊബൈലിലൂടെയോ ഫേസ്ബുക്ക് സന്ദർശിക്കുകയോ മെസഞ്ചർ ആപ്ലിക്കേഷൻ ഉപയോഗിക്കുകയോ ചെയ്ത,രജിസ്റ്റർ ചെയ്തതും ലോഗിൻ ചെയ്തതുമായ ഫേസ്ബുക്ക് ഉപയോക്താവിനെയാണ് കമ്പനി പ്രതിദിന സജീവ ഉപയോക്താവായി നിർവചിക്കുന്നത്.പ്രതിമാസ സജീവ ഉപയോക്താക്കളുടെ കാര്യത്തിലും മികച്ച സംഭാവന നൽകുന്നവരിൽ ഇന്ത്യ ഉണ്ടായിരുന്നു.

 

 

 

ഇന്ത്യയിലെ നിർദ്ദിഷ്ട ഡാറ്റ സംരക്ഷണ നിയമ ചട്ടക്കൂട് കാരണം കമ്പനിയുടെ രാജ്യത്തെ പ്രവർത്തനം അത്രയെളുപ്പമാകില്ല.ഇന്ത്യയെയും ജർമ്മനിയെയും ഉദാഹരണമായെടുത്ത്, ഫേസ്ബുക്ക് അതിന്റെ ഉള്ളടക്കത്തെയും, സേവനങ്ങൾ നിയന്ത്രിക്കുന്നതോ തടയുന്നതോ ആയ ഉത്തരവുകളെയും, സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പ്രശ്നപരിഹാരങ്ങളെയും സംബന്ധിച്ച് മെറ്റാ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

OTHER SECTIONS