'വീണ്ടും പിഴച്ചു'; ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഗൂഗിള്‍

വിവര ശേഖരണത്തിനായി കോടാനുകോടി ആളുകള്‍ ഉപയോഗിക്കുന്ന ഗൂഗിളിന് വീണ്ടും തെറ്റുപറ്റിയിരിക്കുകയാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആരെന്ന് ചേദിച്ചാല്‍ ഏത് കുഞ്ഞും പ

author-image
Anju N P
New Update
 'വീണ്ടും പിഴച്ചു'; ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഗൂഗിള്‍

വിവര ശേഖരണത്തിനായി കോടാനുകോടി ആളുകള്‍ ഉപയോഗിക്കുന്ന ഗൂഗിളിന് വീണ്ടും തെറ്റുപറ്റിയിരിക്കുകയാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആരെന്ന് ചേദിച്ചാല്‍ ഏത് കുഞ്ഞും പറയും അത് നെഹ്‌റു ആണെന്ന് . എന്നാല്‍ സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി കാണിക്കുന്നത് നരേന്ദ്രമോദിയെയാണ്.

വിക്കിപീഡിയയില്‍ ലിസ്റ്റ് ഓഫ് പ്രൈംമിനിസ്റ്റര്‍ ഓഫ് ഇന്ത്യ പട്ടികയില്‍ നെഹ്റുവിന്റെ പേരിന് സമീപം പ്രത്യക്ഷപ്പെടുന്നത് മോദിയുടെ ചിത്രമാണ്.സംഭവത്തെത്തുടര്‍ന്ന് ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ട് ആരോ എടുക്കുകയും പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത് കൂടുതല്‍ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ചിലര്‍ ഗൂഗിളിന് ടാഗ് ചെയ്യുകയും ചെയ്തു. ഇതാണ് നെഹ്റുവിന്റെ ചിത്രത്തിന് പകരം മോദിയുടെ ചിത്രം വരാന്‍ കാരണമായതെന്നാണ് വിശദീകരണം. ഗൂഗിളിന് പറ്റിയ ഈ അബദ്ധം നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Surprised seeing the result of Ist PM pic in google search as "India first PM" @narendramodi@akashbanerjee@atanubhuyan@tulika_devi@pranaybordoloi#IndiafirstPM#googlepic.twitter.com/5uhnLlTlJc

— Afrida Hussain (@afrida786) April 25, 2018 ">

google