നൈജീരിയയിൽ ട്വിറ്ററിന് വിലക്ക്, പകരക്കാരനാകാൻ ഇന്ത്യൻ നിർമ്മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ 'കൂ'

By Sooraj Surendran.05 06 2021

imran-azhar

 

 

ന്യൂ ഡൽഹി: നൈജീരിയയിൽ ട്വിറ്ററിന് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ വേരുറപ്പിക്കാനൊരുങ്ങി ഇന്ത്യൻ നിർമ്മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ കൂ. ബാംഗ്ലൂർ ആണ് കമ്പനിയുടെ ആസ്ഥാനം.

 

ഇതിലൂടെ ഉപയോക്താക്കൾ "കൂസ്" എന്നറിയപ്പെടുന്ന സന്ദേശങ്ങൾ പോസ്റ്റുചെയ്യാനും പരസ്പരം സംവദിക്കാനും സാധിക്കും.

 

2020 മാർച്ചിൽ അപ്രാമേയ രാധാകൃഷ്ണനും മായങ്ക് ബിദാവത്കയും ചേർന്നാണ് കൂ വികസിപ്പിച്ചെടുത്തു. 2020 ഓഗസ്റ്റിൽ ഭാരത സർക്കാരിന്റെ ആത്‌മീർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ച് നേടി.

 

പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ ട്വീറ്റ്, നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നീക്കം ചെയ്തതിന് പിന്നാലെയാണ് നൈജീരിയയിൽ ട്വിറ്ററിന് വിലക്കേർപ്പെടുത്തിയത്.

 

ഏറെകുറെ ട്വിറ്ററിന് സമാനമായാണ് കൂ ആപ്പും രൂപകൽപ്പന ചെയ്തിരിക്കുന്നത്. റീട്വീറ്റിന് പകരമായി റീ കൂ എന്നും റീട്വീറ്റ് വിത്ത് കമന്റിന് പകരമായ റീ കൂ വിത്ത് കമന്റ് എന്നീ സൗകര്യവും കൂവിലുണ്ട്.

 

നിരവധി പേരാണ് കൂ ആപ്പിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

 

OTHER SECTIONS