മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത; ഇന്ത്യക്ക് 69-ാം സ്ഥാനം

തുടര്‍ച്ചയായി യു.എ.ഇ.യാണ് ഒന്നാമത്. ഖത്തര്‍, നോര്‍വേ, ദക്ഷിണ കൊറിയ, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍.

author-image
greeshma
New Update
മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത; ഇന്ത്യക്ക് 69-ാം സ്ഥാനം

 

 

ന്യൂഡല്‍ഹി: മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യയ്ക്ക് 69-ാം സ്ഥാനം. ആഗോള ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ഏജന്‍സി ഊക്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യ ആദ്യമായാണ് 100 രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടുന്നത്. കഴിഞ്ഞ ജനുവരിയില്‍ 116-ാം സ്ഥാനത്തായിരുന്നു.തുടര്‍ച്ചയായി യു.എ.ഇ.യാണ് ഒന്നാമത്. ഖത്തര്‍, നോര്‍വേ, ദക്ഷിണ കൊറിയ, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍.

 

ഇന്ത്യയിലെ ശരാശരി ഡൗണ്‍ലോഡ് വേഗം ഇക്കഴിഞ്ഞ ജനുവരിയില്‍ 29.85 എം.ബി.പി.എസും ശരാശരി അപ്ലോഡ് വേഗം 6.16 എം.ബി.പി.എസും രേഖപ്പെടുത്തിയിരുന്നു. ഫിക്സഡ് ബ്രോഡ്ബാന്‍ഡ് വേഗത്തില്‍ ഇന്ത്യയ്ക്ക് 79-ാം സ്ഥാനമാണ്. ഡൗണ്‍ലോഡിന് 50.02 എം.ബി.പി.എസും അപ്ലോഡ് 48.77 എം.ബി.പി.എസുമാണ് ശരാശരി വേഗം.

ആഗോള ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിങ് വേഗം 37.98 എം.ബി.പി.എസും അപ്ലോഡിങ് വേഗം 9.75 എം.ബി.പി.എസുമാണ്. ലോകത്തെ ശരാശരി ഫിക്സഡ് ബ്രോഡ്ബാന്‍ഡ് ഡൗണ്‍ലോഡിങ് വേഗം 76.34 എം.ബി.പി.എസും അപ്ലോഡിങ് വേഗം 33.36 എം.ബി.പി.എസും രേഖപ്പെടുത്തി.

india at 69 place worlds mobile internet speed