ഗാനങ്ങള്‍ സ്‌പോട്ടിഫൈയില്‍ നിന്ന് അപ്രത്യക്ഷമായി; കാരണമറിയാതെ ആരാധകര്‍

നല്ലൊരു വിഭാഗം പേരും ആശ്രയിക്കുന്ന സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ് സ്‌പോട്ടിഫൈ.ചൊവ്വാഴ്ച നൂറുകണക്കിന് ഹിറ്റ് ഇന്ത്യന്‍ ഗാനങ്ങളാണ് സ്‌പോട്ടിഫൈയില്‍ നിന്ന് അപ്രത്യക്ഷമായത്

author-image
Lekshmi
New Update
ഗാനങ്ങള്‍ സ്‌പോട്ടിഫൈയില്‍ നിന്ന് അപ്രത്യക്ഷമായി; കാരണമറിയാതെ ആരാധകര്‍

നല്ലൊരു വിഭാഗം പേരും ആശ്രയിക്കുന്ന സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ് സ്‌പോട്ടിഫൈ.ചൊവ്വാഴ്ച നൂറുകണക്കിന് ഹിറ്റ് ഇന്ത്യന്‍ ഗാനങ്ങളാണ് സ്‌പോട്ടിഫൈയില്‍ നിന്ന് അപ്രത്യക്ഷമായത്.ഇഷ്ടഗാനങ്ങള്‍ പെട്ടന്നുകേള്‍ക്കാന്‍ പ്ലേലിസ്റ്റുള്‍പ്പെടെ തയ്യാറാക്കി വെച്ചിരുന്നവരെയെല്ലാം ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതായി ഈ വാര്‍ത്ത.

ബാജിറാവു മസ്താനിയിലെ മല്‍ഹാരി, ബാര്‍ ബാര്‍ ദേഖോയിലെ കാലാ ചഷ്മ, കളങ്ക്, രാം-ലീല, ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, മിഷന്‍ മംഗള്‍, ത്രീ ഇഡിയറ്റ്‌സ്, ജഴ്‌സി തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ എന്നിവയെല്ലാം കാണാതായവയില്‍ ഉള്‍പ്പെടുന്നു.

സ്‌പോട്ടിഫൈ ഉപയോക്താക്കളെ ഉദ്ധരിച്ചുകൊണ്ട് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഈ പാട്ടുകളുടെ ഉടമകളുമായുള്ള പഴയ കരാര്‍ അവസാനിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് സ്‌പോട്ടിഫൈ അധികൃതരുടെ പ്രതികരണം.

indian songs missing spotify users