/kalakaumudi/media/post_banners/2c328cfca20867ddf56e283d1e1a457f3f4aaf1d057f33852e1fb8039adb48ad.jpg)
സ്മാർട്ഫോൺ പ്രേമികൾക്കായി ബഡ്ജറ്റ് സ്മാർട്ഫോൺ അവതരിപ്പിക്കുകയാണ് ഇന്‍ഫിനിക്സ്. പ്രമുഖ കമ്പനികൾ നൽകുന്ന അതെ ഫീച്ചറുകൾ നൽകി കൊണ്ടാണ് ഇൻഫിനിക്സ് ഹോട്ട് 6 പ്രൊ അവതരിപ്പിക്കുന്നത്. 5.99 ഇഞ്ചാണ് സ്ക്രീൻ വലിപ്പം. ഇത് 720*1440 റെസൊല്യൂഷൻ നൽകും. 1.4GHz ക്വാഡ് കോർ പ്രൊസസ്സറാണ് ഫോണിന് കരുത്തേകുന്നത്. 3 ജിബി റാമും 32 ജിബി ഇന്റെര്ണല് മെമ്മറിയുമാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 13,2 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. കൂടാതെ 5 മെഗാപിക്സലിന്റെ ഷൂട്ടർ സെൽഫിയും ഫോണിൽ ഉണ്ടാകും. 4000mAh ആണ് ഫോണിന്റെ ബാറ്ററി ക്ഷമത. വെറും 7999 രൂപയാണ് ഈ മോഡലിന് ഇൻഫിനിക്സ് നൽകിയിരിക്കുന്ന വില. പ്രമുഖ കമ്പനികൾ നൽകുന്ന ഫീച്ചറുകൾ നൽകികൊണ്ട് കുറഞ്ഞ നിരക്കിൽ അവതരിപ്പിച്ച ഈ ഫോണിന് ആവശ്യക്കാരേറെയാണ്.