/kalakaumudi/media/post_banners/30195862e47e246048b2762b4b4d304c56266f584f54d06a1be77f4ad5ae2bb7.jpg)
കൊച്ചി: ഇന്‍ഫിനിക്‌സിന്റെ പുതിയ സ്മാര്‍ട് ഫോണ്‍ വിവണിയില്‍. കണ്ണഞ്ചിപ്പിക്കുന്ന സൈബര്‍ മെക്കാഡിസൈനും നിറം മാറുന്ന പിന്‍പാനലും ഇതിന്റെ സവിശേഷതകളാണ്.256 ജി.ബി യു.എഫ്എസ് 3.1 സ്റ്റോറേജും 16 ജി.ബി വരെ റാമും നല്‍കുന്നു.ഡ്യുവല്‍ സ്പീക്കറുകളും സി.ടി.എസ്.സാങ്കേതികവിദ്യയും അതിവേഗ ഇന്റര്‍നെറ്റിനും കണക്ടിവിറ്റിക്കുമായി വൈ.ഫൈ 6 ഡ്യുവല്‍ 5ജി സിം എന്നതും സവിശേഷതകളാണ്.
108 എം.പി അള്‍ട്രാ ക്ലിയര്‍ ട്രിപ്പിള്‍ ക്യാമറയും മികച്ച സെല്‍ഫിക്കായി 32 എം.പി മുന്‍ ക്യാമറയുമുണ്ട്.ഇത് ഷാര്‍പ്പ് ഫോക്കസും സിനിമാറ്റിക് ഫില്‍ട്ടറുകളും ഇഫക്റ്റുകളും ഉപയോഗിച്ച് പ്രൊഫഷണല്‍ ഗ്രേഡ് പോര്‍ട്രെയ്റ്റ് -സ്‌റ്റൈല്‍ വീഡിയോകള്‍ അനായാസമായി എടുക്കാന്‍ പ്രാപ്തമാക്കുന്നു. മിറേജ് സില്‍വര്‍ വേരിയേന്റിലെ നിറം മാറുന്ന പിന്‍പാനല്‍ ഫോണിന്റെ ചാരുതയേറ്റുന്നു.