/kalakaumudi/media/post_banners/804f81fa4bd25b558065865d65b0296da52dc1f0ea90258027d9760f356d74d8.jpg)
പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ ഇൻഫിനിക്സിന്റെ പുതിയ 'ഹോട്ട് 20' സീരീസ് സ്മാർട്ട് ഫോണുകളുടെ വിവിധ മോഡലുകൾ സൗദി അറേബ്യയിൽ പുറത്തിറക്കി.ഹോട്ട് 20 ഐ, ഹോട്ട് 20, ഹോട്ട് 20, ഹോട്ട് 20 ഫൈവ് ജി എന്നീ ഫോണുകളാണ് സൗദി വിപണിയിലെത്തിച്ചിരിക്കുന്നത്.പുതിയ ഫോണുകൾ കൂടുതൽ ശക്തമായ പ്രോസസർ, ഉയർന്ന ഡിസ്പ്ലേ റിഫ്രഷ്മെൻറ്, വലിയ ഡിസ്പ്ലേ, മികച്ചതും മിഴിവുറ്റതുമായ ഫോട്ടോഗ്രാഫി, സ്റ്റൈലിഷ് മോഡേൺ ഡിസൈൻ എന്നിവ ഉൾക്കൊള്ളുന്നതാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
റിയാദിലെ ഹോളിഡേ-ഇൻ ഹോട്ടലിലെ ഇസ്‌ദിഹാർ ഹാളിൽ സംഘടിപ്പിച്ച വിപുലമായ ചടങ്ങിലാണ് പുതിയ ഇൻഫിനിക്സ് ഹോട്ട് 20 സീരീസ് മോഡലുകൾ സൗദി അറേബ്യയിൽ അവതരിപ്പിച്ചത്.ഗെയിം കളിക്കുന്നവർക്ക് മികച്ച പ്രകടനാനുഭവം ലഭ്യമാകുംവിധം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ശക്തമായ 'മീഡിയടെക് ഹീലിയോ ജി-85 പ്രോസസറാണ്' ഹോട്ട് 20-ന് കരുത്ത് പകരുന്നത്.
ഈ പ്രോസസറിൽ രണ്ട് ഗിഗാ ഹെട്സിൽ പ്രവർത്തിക്കുന്ന ഡ്യുവൽ ആം കോർടെക്‌സ്-എ75 സി.പി.യു ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.സങ്കീർണമായ വിവിധ പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടത്താൻ മുൻ തലമുറ പ്രോസസറിനെക്കാൾ വളരെ ശക്തമാണിത്.