രാജ്യത്തെ ആദ്യ 50എംപി ഫ്രണ്ട് കാമറ; സീറൊ 30 5ജി ഫോണുമായി ഇന്‍ഫിനിക്സ്

256ജിബി-12ജിബി, 256ജിബി-8ജിബി ഇനങ്ങളില്‍ ലഭ്യമാണ്. വില യഥാക്രമം 22999, 21999. റോം ഗ്രീന്‍, ഗോള്‍ഡന്‍ ഹവര്‍ വര്‍ണങ്ങളില്‍ ലഭ്യമാണ്.

author-image
Greeshma Rakesh
New Update
 രാജ്യത്തെ ആദ്യ 50എംപി ഫ്രണ്ട് കാമറ; സീറൊ 30  5ജി ഫോണുമായി ഇന്‍ഫിനിക്സ്

കൊച്ചി: വ്‌ളോഗര്‍മാരെയും വിഡിയോ നിര്‍മ്മാതാക്കളേയും മുന്നിക്കണ്ട് കാമറയില്‍ മികച്ച സാങ്കേതികതകള്‍ സാധ്യമാക്കുന്ന സീറോ 305ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി ഇന്‍ഫിനിക്‌സ്.ഒഐഎസ് ഉള്ള 108 എംപി ട്രിപ്പിള്‍ കാമറയാണ് ഫോണിലുള്ളത്.ഐ ട്രാക്കിങ് ഓട്ടോ ഫോക്കസ് സാങ്കേതികതയുണ്ട്.ഇതിനു പുറമെ, രാജ്യത്തെ ആദ്യ 50എംപി ഫ്രണ്ട് കാമറയുണ്ട്.

മീഡിയാടെക് ഡൈമെന്‍സിറ്റി 8020 6എന്‍എം പ്രൊസസറുള്ള ഫോണ്‍ 4കെയിലാണ് 50 എംപി ഫ്രണ്ട് കാമറ അവതരിപ്പിക്കുന്നത്. 256ജിബി-12ജിബി, 256ജിബി-8ജിബി ഇനങ്ങളില്‍ ലഭ്യമാണ്. വില യഥാക്രമം 22999, 21999. റോം ഗ്രീന്‍, ഗോള്‍ഡന്‍ ഹവര്‍ വര്‍ണങ്ങളില്‍ ലഭ്യമാണ്.

50 എംപി 4കെ 60 എഫ്പിഎസ് വീഡിയോ റെക്കോര്‍ഡിങ്ങിലൂടെ സ്മാര്‍ട്ട് ഫോണുകളുടെ ഇമേജിങ് സാങ്കേതികതയെ മാറ്റിമറിക്കുന്ന പരീക്ഷണങ്ങളാണ് ഇന്‍ഫിനികസ് അവതരിപ്പിക്കുന്നതെന്ന് സിഇഓ അനീഷ് കപൂര്‍ പറഞ്ഞു.

india Infinix Infinix Zero 30 5G Technology News smartphone