റീല്‍സ് എഡിറ്റ് ചെയ്യാന്‍ ഓപ്ഷന്‍; ക്രിയേറ്റര്‍മാര്‍ക്ക് ഗിഫ്റ്റും നല്‍കാം;അപ്‌ഡേഷനുമായി ഇന്‍സ്റ്റഗ്രാം

പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇനി മുതല്‍ ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡിങ് ആവുന്ന ഹാഷ്ടാഗുകളും ഓഡിയോകളും ഒരിടത്ത് നിന്ന് തന്നെ കണ്ടെത്താന്‍ കഴിയുള്ള സൗകര്യമുണ്ടാകും.

author-image
Priya
New Update
റീല്‍സ് എഡിറ്റ് ചെയ്യാന്‍ ഓപ്ഷന്‍; ക്രിയേറ്റര്‍മാര്‍ക്ക് ഗിഫ്റ്റും നല്‍കാം;അപ്‌ഡേഷനുമായി ഇന്‍സ്റ്റഗ്രാം

സന്‍ഫ്രാന്‍സിസ്‌കോ: പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇനി മുതല്‍ ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡിങ് ആവുന്ന ഹാഷ്ടാഗുകളും ഓഡിയോകളും ഒരിടത്ത് നിന്ന് തന്നെ കണ്ടെത്താന്‍ കഴിയുള്ള സൗകര്യമുണ്ടാകും.

റീല്‍സ് വീഡിയോകളുടെ ആകെ വാച്ച് ടൈമും ശരാശരി വാച്ച് ടൈമും അറിയാനും ഉപഭോക്താക്കള്‍ക്ക് കഴിയും.ഇതിന് പുറമെ ആരാധകര്‍ക്കും ക്രിയേറ്റര്‍മാര്‍ക്കും ഗിഫ്റ്റുകള്‍ നല്‍കാനുള്ള സൗകര്യവും അവതരിപ്പിക്കുന്നുണ്ട്.

റീല്‍സ് ട്രെന്‍ഡ്സ് എന്ന ഓപ്ഷന്‍ റീല്‍സ് വീഡിയോ ചെയ്യാനായി പുതിയ ഐഡിയ തിരയുന്നവര്‍ക്ക് പ്രയോജനകരമായിരിക്കും.പുതിയ ഹാഷ്ടാഗുകളും ശബ്ദങ്ങളും വീഡിയോയില്‍ ഉപയോഗിക്കുന്നതിലൂടെ കാഴ്ചക്കാരുടെ എണ്ണം കൂട്ടാനാകും.

പുതിയ അപ്‌ഡേഷനില്‍ റീല്‍സ് ട്രെന്‍ഡ്‌സ് എന്ന വിഭാഗത്തില്‍ ഈ ഓപ്ഷനുകളെല്ലാം ഇനി കാണാം.റീല്‍സ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് മറ്റൊന്ന്.

റീല്‍സ് വീഡിയോ എഡിറ്റ് ചെയ്യുന്നതിനായി വീഡിയോ ക്ലിപ്പുകള്‍, സ്റ്റിക്കറുകള്‍, ഓഡിയോ, ടെക്സ്റ്റ് എന്നിവ ഒരെ ഓപ്ഷനില്‍ തന്നെ ഇനി മുതല്‍ ലഭ്യമാവും.ഈ അപ്‌ഡേഷന്‍ എല്ലാ ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകളിലും ഉണ്ടാവും.

ഇത് കൂടാതെ വീഡിയോകളുടെ റീച്ച് കൂടുതല്‍ വിശകലനം ചെയ്യാനായി ടോട്ടല്‍ വാച്ച് ടൈം, ആവറേജ് വാച്ച് ടൈം എന്നീ കണക്കുകള്‍ കൂടി റീല്‍ ഇന്‍സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു റീല്‍ എത്ര നേരം കാഴ്ചക്കാര്‍ കണ്ടുവെന്നതാണ് ടോട്ടല്‍ വാച്ച് ടൈം. വീഡിയോ ശരാശരി എത്രനേരം ആളുകള്‍ കാണുന്നുണ്ടെന്നുള്ള കണക്കാണ് ആവറേജ് വാച്ച് ടൈം.

ഈ അപ്‌ഡേഷനിലൂടെ ആരാധകര്‍ക്ക് ഇഷ്ടപ്പെട്ട ക്രിയേറ്റര്‍മാര്‍ക്ക് ഗിഫ്റ്റും കൊടുക്കാനാകും. ഇന്‍സ്റ്റഗ്രാമിലെ ഹാര്‍ട്ട് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ എന്തെല്ലാം ഗിഫ്റ്റുകളാണ് ലഭിച്ചത് എന്ന് ക്രിയേറ്റര്‍മാര്‍ക്ക് അറിയാനാകും.

instagram