ഇന്‍സ്റ്റാഗ്രാമില്‍ 'വണ്‍ ടു വണ്‍ പ്രൈവറ്റ് വീഡിയോ ചാറ്റ്' വരുന്നു ...

ഇന്‍സ്റ്റാഗ്രാമില്‍ സ്നാപ്ചാറ്റ് മാതൃകയില്‍ പുതിയ ഫീച്ചര്‍ വരുന്നു . ജനപ്രിയ ഫോട്ടോ സ്ട്രീമിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമില്‍ വണ്‍ ടു വണ്‍ പ്രൈവറ്റ് വീഡിയോ ചാറ്റ് ഫീച്ചര്‍ അധികം വൈകാതെ തന്നെ വരുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്

author-image
BINDU PP
New Update
ഇന്‍സ്റ്റാഗ്രാമില്‍ 'വണ്‍ ടു വണ്‍ പ്രൈവറ്റ് വീഡിയോ ചാറ്റ്' വരുന്നു ...

ഇന്‍സ്റ്റാഗ്രാമില്‍ സ്നാപ്ചാറ്റ് മാതൃകയില്‍ പുതിയ ഫീച്ചര്‍ വരുന്നു . ജനപ്രിയ ഫോട്ടോ സ്ട്രീമിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമില്‍ വണ്‍ ടു വണ്‍ പ്രൈവറ്റ് വീഡിയോ ചാറ്റ് ഫീച്ചര്‍ അധികം വൈകാതെ തന്നെ വരുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പരസ്പരം ടെക്സ്റ്റ് മെസേജ് അയക്കാനുള്ള സൗകര്യം നിലവില്‍ ഇന്‍സ്റ്റാഗ്രാം ഒരുക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് വീഡിയോ ചാറ്റുകള്‍ വഴി പരസ്യമായുള്ള വീഡിയോ ചാറ്റ് സൗകര്യമാണ് ഉള്ളത്. ഇതില്‍ നിന്നും മാറി മറ്റ് മെസേജിങ് ആപ്ലിക്കേഷനുകളുടെ മാതൃകയിലാണ് രണ്ട് പേര്‍ക്ക് പരസ്പരം രഹസ്യമായി വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യം ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കാന്‍ പോകുന്നത്.ആദ്യം ഇന്‍സ്റ്റാഗ്രാമിലെ ഡയറക്റ്റ് ചാറ്റ് സംവിധാനം വഴി ചാറ്റിങ് ആരംഭിച്ചാല്‍ മാത്രമേ വീഡിയോ ചാറ്റ് ചെയ്യാന്‍ പറ്റുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

instagram