ഇന്‍ര്‍നെറ്റ് വേഗതയിൽ ഇന്ത്യ പിന്നിൽ !!!

ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ കാര്യത്തില്‍ വന്‍ മുന്നേറ്റമാണെങ്കിലും ഇന്‍ര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും പിന്നിലാണ്

author-image
BINDU PP
New Update
 ഇന്‍ര്‍നെറ്റ് വേഗതയിൽ ഇന്ത്യ പിന്നിൽ !!!

 

ദില്ലി: ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ കാര്യത്തില്‍ വന്‍ മുന്നേറ്റമാണെങ്കിലും ഇന്‍ര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും പിന്നിലാണ്. സാമൂഹിക-സാമ്പത്തിക രംഗങ്ങളിലെ വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഏഴയലത്ത് പോലും എത്താത്ത മറ്റ് വികസ്വര രാജ്യങ്ങളില്‍ പോലും ഇന്‍ര്‍നെറ്റ് വേഗത ഇന്ത്യയുടേതിനെക്കാള്‍ ഇരട്ടിയാണ്.സ്പീഡ് ടെസ്റ്റ് ഗ്ലോബര്‍ ഇന്‍ഡക്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം സെക്കന്റില്‍ 62.66. എംബി ശരാശരി ഡൗണ്‍ലോഡ് സ്പീഡുള്ള നോര്‍വെയാണ് ലോകത്തില്‍ ഒന്നാമത്. സെക്കന്റില്‍ 53.01 എംബി സ്പീഡുള്ള നെതര്‍ലന്റ്‌സാണ് രണ്ടാമത്. 52.78 സ്പീഡുമായി ഐസ്ലാന്‍ഡാണ് മൂന്നാംസ്ഥാനത്ത് നില്‍ക്കുന്നത്.

internet