ഐഫോൺ 13ന് ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവ്

By Lekshmi.04 12 2022

imran-azhar

 

 

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവതരിപ്പിച്ച ആപ്പിളിന്‍റെ ഐഫോൺ 13ന് ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവ്.ഫ്ലിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ 13 പരമാവധി റീട്ടെയിൽ വിലയായ 69,900 രൂപയ്ക്കാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നു.ലൈവ് ഹിന്ദുസ്ഥാൻ അനുസരിച്ച് ഉപഭോക്താക്കൾക്ക് ഇന്‍സ്റ്റന്‍റ് കിഴിവായി 3,901 രൂപ കുറവ് ലഭിക്കും.

 

അതായത് വില 65,999 ആയി കുറയുന്നു. ഇതുകൂടാതെ പുതിയ ഐഫോണിനായി പഴയ ഫോണ്‍ എക്സേഞ്ച് ചെയ്താല്‍ 22,500 രൂപവരെ കിഴിവ് ലഭിക്കാം.അതിനാൽ, അവസാനമായി 43,499 രൂപയ്ക്ക് ഐഫോണ്‍ 13 ലഭിക്കും.അതോടെ മൊത്തം കിഴിവ് 26,401 രൂപവരെ ലഭിക്കാം.128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

 

കൂടാതെ, എക്സ്ചേഞ്ച് ഓഫര്‍. പകരം നല്‍കുന്ന നിങ്ങളുടെ ഫോണിന്‍റെ അവസ്ഥയെയും അതിന്റെ ബ്രാൻഡിനെയും മോഡലിനെയും ആശ്രയിച്ചിരിക്കും.എക്‌സ്‌ചേഞ്ച് ഓഫർ നിങ്ങളുടെ പ്രദേശത്ത് ലഭ്യമാണോ അല്ലയോ എന്ന് നേരത്തെ പ്രഖ്യാപിക്കണം.ഐഫോൺ 13ല്‍ ആപ്പിള്‍ എ15 ബയോണിക് ചിപ്‌സെറ്റാണ് ഉണ്ടായിരിക്കുക.

 

 

 

 

OTHER SECTIONS