/kalakaumudi/media/post_banners/6e9430f31a2535d6fc5655b1620284a5efeea6c8e1c2006713368c83fcbec228.jpg)
പുതിയ 9.7 ഇഞ്ച് ഐപാഡും ഐഫോണ്‍ 7ന്റെ ചുവന്ന മോഡലും പുറത്തിറക്കി. നിലവിലുള്ള ഐപാഡ് എയര്‍ 2ന്റെ പിന്‍ഗാമിയാണ് പുതിയ മോഡല്‍. അപ്രതീക്ഷിമായാണ് പുതിയ ഐപാഡുകളുടെ കടന്നുവരവ് .
64 ബിറ്റ് ഡെസ്‌ക് ടോപ്-ക്ലാസ് ആര്‍ക്കിടെക്ചറുള്ള പുതിയ ഐപാഡ്, എയര്‍ 2നെക്കാള്‍ മികച്ച പ്രകടനം നടത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഐപാഡ് എയര്‍ 2 A8x പ്രോസസര്‍ ഉപയോഗിക്കുമ്പോള്‍ പുതിയ മോഡല്‍ ഐഫോണ്‍ 6sല്‍ കണ്ട A9 പ്രോസസര്‍ പിടിപ്പിച്ചിരിക്കുന്നു. പ്രോസസറിനെ കൂടാതെ 8610 mAh ബാറ്ററി ഉപയോഗിച്ചിരിക്കുന്നതിനാല്‍ മോഡലിന് എയര്‍ 2 മോഡലിനെക്കാള്‍ കനം കൂടിയിട്ടുണ്ട്. സ്‌ക്രീന്‍ റെസലൂഷന്‍ 1536 x 2048 പിക്‌സല്‍സാണ്.
എട്ടു മെഗാപിക്സൽ പിന്‍ ക്യാമറയുടെ വെളിച്ചം കുറഞ്ഞ സീനുകളിലെ പ്രകടനം ഗംഭീരമായിരിക്കുമെന്ന് ആപ്പിള്‍ പറഞ്ഞു. ഐപാഡ് മിനി 4നും വില കുറച്ചു. 128 ജിബിയ്ക്ക് 399 ഡോളറാണു വില.