/kalakaumudi/media/post_banners/102920468e7d31e2841c14845fdeece10ef4a864a9ba10c6997ba0bb281ecdbc.jpg)
ആപ്പിൾ ബുധനാഴ്ച്ച പുറത്തിറക്കുന്ന ഏറ്റവും പുതിയ ഐഫോൺ മോഡലുകളിൽ ഇനി മുതൽ രണ്ട് സിം കാർഡുകൾ ഉപയോഗിക്കാൻ സാധിക്കും. ഐഫോൺ നൽകുന്ന ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് ഏറെ ഗുണകരമാകാം. ഐഫോണ്‍ X എസ്, X എസ് മാക്സ്, X ആര്‍ എന്നീ മോഡലുകളിലാണ് ഡ്യൂവൽ സിം സ്ലോട്ട് അവതരിപ്പിക്കുന്നത്. ഓര്‍ഗാനിക് എല്‍ഇഡി സ്‌ക്രീനുകളാകും പുതിയ ഐഫോണിൽ ഉപയോഗിക്കുന്നത് എന്നും സൂചനയുണ്ട്. ഐഫോൺ എക്സ് എസിന് 5.8 ആണ് സ്ക്രീൻ വലിപ്പം,4 ജിബി റാമും 12 എം പി ക്യാമറയും ഫോണിന്റെ സവിശേഷതകളാണ്. ഐഫോൺ XS മാക്സിന്റെ ഡിസ്പ്ലെ 6.5 ഇഞ്ചും,ഐഫോൺ 9 6.1ഉം ആണ് സ്ക്രീൻ വലിപ്പം. പുതിയ മോഡലുകൾക്കൊപ്പം ആപ്പിൾ ഡിവൈസുകളും പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കാലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ ബുധനാഴ്ചയാണ് പുതിയ മോഡലുകൾ അവതരിപ്പിക്കുക.