/kalakaumudi/media/post_banners/1ad2b883a5809a213ac725466a03f70c8647f437b262668c5de271fdada4e145.jpg)
സമാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഞെട്ടിക്കാന്‍ ഒരൂങ്ങി ആപ്പിള്‍.ഐഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2018 ല്‍ മൂന്നു മോഡല്‍ ഐഫോണുകളാണ് അവതരിപ്പിക്കുന്നത്. 6.5 ഇഞ്ച്, 6.1 ഇഞ്ച്, 5.1 ഇഞ്ച് ഡിസ്‌പ്ലെ മോഡല്‍ ഹാന്‍ഡ്‌സെറ്റുകളാണ് അവതരിപ്പിക്കുക.
സവിശേഷതകള്‍....
എല്‍സിഡി സ്‌ക്രീനോടു കൂടി ഇറങ്ങുന്ന ഹാന്‍ഡ്‌സെറ്റ് കേവലം 200 ഡോളറിന് (ഏകദേശം 13,400 രൂപ) വില്‍ക്കുമെന്നാണ് ടെക് വിദഗ്ധര്‍ പ്രവചിക്കുന്നത്. മറ്റു രണ്ടു മോഡലുകള്‍ക്കും ഒഎല്‍ഇഡി ഡിസ്‌പ്ലെയായിരിക്കും. ആപ്പിള്‍ ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് പ്രകാരം 200 ഡോളറിന് താഴെയുള്ള വിലയ്ക്ക് പുതിയ ഐഫോണ്‍ വരുമെന്നാണ് അറിയുന്നത്.ഐഫോണ്‍ എല്‍സിഡി മോഡല്‍ ഹാന്‍ഡ്‌സെറ്റ് ആറു കോടി യൂണിറ്റുകള്‍ നിര്‍മിച്ചേക്കുമെന്നാണ് പ്രവചനം. എന്നാല്‍ 5.8 ഇഞ്ച് ഒഎല്‍ഇഡി മോഡല്‍ 2.8 കോടി യൂണിറ്റ് മാത്രമാണ് നിര്‍മിക്കുക. 6.5 ഇഞ്ച് മോഡല്‍ ഐഫോണ്‍ 2.2 കോടി യൂണിറ്റും.