ഐഫോൺ നിർമാണം ഇനി ഇന്ത്യയിലും

പരീക്ഷണാടിസ്ഥാനത്തില്‍ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചു തുടങ്ങുമെന്ന് ആപ്പിള്‍. ഇന്ത്യയിൽ ഐഫോണിനുള്ള വിപണന സാധ്യത കണക്കിലെടുത്താണ് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പ്രചോദനമായത്.

author-image
Greeshma G Nair
New Update
 ഐഫോൺ നിർമാണം ഇനി ഇന്ത്യയിലും

 

ബംഗളൂർ : പരീക്ഷണാടിസ്ഥാനത്തില്‍ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചു തുടങ്ങുമെന്ന് ആപ്പിള്‍. ഇന്ത്യയിൽ ഐഫോണിനുള്ള വിപണന സാധ്യത കണക്കിലെടുത്താണ് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പ്രചോദനമായത്.

ബംഗളൂരുവിലെ പീന്യയില്‍ വിസ്‌ട്രോണ്‍ കോര്‍പ്പറേഷനാണ് ആപ്പിളിനു വേണ്ടി ഐഫോണുകള്‍ അസബിള്‍ ചെയ്യുക.

അടുത്തമാസം മുതല്‍ പരീക്ഷണാടിസ്ഥനത്തില്‍ ഉദ്പാദനം തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ
വിവരങ്ങൾ വ്യക്തമായിട്ടില്ല.

ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഐഫോണ്‍ അസംബ്ലിംഗ് നടത്തുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യമാറും. കഴിഞ്ഞ വര്‍ഷം 25 ലക്ഷം ഐഫോണുകളാണു ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.

ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ആപ്പിള്‍ മേധാവി ടീം കുക്ക് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിച്ചു തുടങ്ങാനുള്ള താല്‍പ്പര്യം മോഡിയെ അറിയിച്ചിരുന്നു.

 

iphone