/kalakaumudi/media/post_banners/b7c7bfa6d770156f5abdc780f91bb7c70a437ecbfecbc582e9b78ea7492a89dc.jpg)
ഐഫോണിന്റെ പിന്നാലെ പരക്കം പായുന്ന യുവ തലമുറക്കായി ഇതാ ഒരു സന്തോഷ വാർത്ത. ഐഫോണിന്റെ വില കുറഞ്ഞ മോഡലുകൾ പുറത്തിറങ്ങുന്നു എന്നതാണ് ടെക് ലോകത്തെ ഏറ്റവും പുതിയ വാർത്ത. ഐഫോണ്‍ എസ്‌ഇ 2 ജൂണ്‍മാസത്തില്‍ നടക്കുന്ന ആപ്പിള്‍ ഡെവലവപ്പേര്‍സ് കോണ്‍ഫ്രന്‍സായ ഡബ്ല്യൂ ഡബ്ല്യൂ ഡി സിയിൽ അവതരിപ്പിക്കും എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. എന്നാൽ ഒരു ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം ആപ്പിള്‍ യൂറേഷ്യന്‍ ഇക്കണോമിക് കൗണ്‍സിലില്‍ തങ്ങളുടെ പുതിയ മോഡലുകള്‍ റജിസ്ട്രര്‍ ചെയ്തു എന്നാണ് ലഭിക്കുന്ന വാർത്ത.
4.5" (11.43 cm) ആകും ഫോണിന്റെ വലിപ്പം. 640 x 1136 പിക്സൽ റെസൊല്യൂഷൻ സ്ക്രീൻ, iOS v10 ആകും ഓപ്പറേറ്റിംഗ് സിസ്റ്റം, 2.34 GHz പ്രൊസസ്സറും ഒപ്പം 2 ജിബി റാം, 1750 mAh ആകും ബാറ്ററി ക്ഷമത, 12 എംബി ക്യാമറയും, ലൈറ്റ് സെൻസറും, പ്രോക്സിമിറ്റി സെൻസറും, ആക്സിലറോമീറ്ററും, ഫിംഗർ പ്രിന്റ് സെൻസറും ആണ് ഫോണിന്റെ മറ്റു പ്രധാന സവിശേഷതകൾ. 32 ജിബി ആണ് ഫോണിന്റെ മെമ്മറി, 128 ജിബി പതിപ്പും ഉണ്ടാകും.
അതില്‍ ഐഫോണ്‍ എസ്‌ഇ2 32 ജിബിക്ക് 27,000 രൂപയ്ക്ക് അടുത്ത് വിലവരും. 128 ജിബിക്ക് 33,000 രൂപ എങ്കിലും വില വരും എന്നാണ് സൂചന. എന്തായാലും പുതിയ ഐഫോണിനായി കാത്തിരിക്കുകയാണ് ഐഫോണ്‍ പ്രേമികള്‍.