ഐഫോൺ 15 പ്രോയിലെ ആക്ഷൻ ബട്ടൺ ഇങ്ങനെയിരിക്കും; പുതിയ റെൻഡറുകൾ ലീക്കായി

ആപ്പിളിന്റെ ഐഫോൺ 15 സീരീസ് ഏതാനും മാസങ്ങൾക്കുള്ളിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്.

author-image
Lekshmi
New Update
ഐഫോൺ 15 പ്രോയിലെ ആക്ഷൻ ബട്ടൺ ഇങ്ങനെയിരിക്കും; പുതിയ റെൻഡറുകൾ ലീക്കായി

 

ആപ്പിളിന്റെ ഐഫോൺ 15 സീരീസ് ഏതാനും മാസങ്ങൾക്കുള്ളിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്.കാര്യമായ ഡിസൈൻ മാറ്റങ്ങളോടെയാണ് പുതിയ ഐഫോൺ എത്തുന്നതെന്ന റിപ്പോർട്ടുകളുണ്ട്.

ഐഫോണുകളിലുള്ള അലേർട്ട് സ്ലൈഡറിന് പകരം എത്തുന്ന ‘മ്യൂട്ട് ബട്ടൺ’ ആണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്.പുതിയ ഐഫോണിന്റെ ചില റെൻഡറുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

മ്യൂട്ട് ബട്ടൺ എങ്ങനെയായിരിക്കും എന്ന് ആകാംക്ഷയുള്ളവർക്കായി അതിന്റെ ചിത്രം ചുവടെ നൽകിയിരിക്കുന്നു. 9To5Mac ആണ് റെൻഡറുകൾ പുറത്തുവിട്ടത്.ആപ്പിൾ വാച്ച് അൾട്രായിലെ "ആക്ഷൻ" ബട്ടണിന് സമാനമായി പുതിയ ബട്ടണിന് പ്രവർത്തിക്കാൻ കഴിയുമെന്നാണ് പറയുന്നത്.

iphone15 pro show action