പ്രത്യേക ക്യാമറ ബട്ടണുമായി ഐഫോണ്‍ 16

2024 അവസാനത്തോടെ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 16 പ്രോയിലും 16 പ്രോ മാക്സിലും ഒരു പുതിയ ക്യാമറ ബട്ടണ്‍ കൊണ്ടുവരുമെന്ന് സൂചന.

author-image
anu
New Update
പ്രത്യേക ക്യാമറ ബട്ടണുമായി ഐഫോണ്‍ 16

 

ന്യൂഡല്‍ഹി: 2024 അവസാനത്തോടെ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 16 പ്രോയിലും 16 പ്രോ മാക്സിലും ഒരു പുതിയ ക്യാമറ ബട്ടണ്‍ കൊണ്ടുവരുമെന്ന് സൂചന. പുതിയ ക്യാപ്ചര്‍ ബട്ടണ്‍ സൂം ക്രമീകരിക്കാനും വിഡിയോ റെക്കോര്‍ഡ് ചെയ്യാനും കഴിയും. ഹൊറിസോണ്ടല്‍ വിഡിയോ ഷൂട്ട് ചെയ്യുന്നതിനായുള്ള ഡിജിറ്റല്‍ ക്യാമറ ബദലായി ഈ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

പ്രോയ്ക്കായി പ്രതീക്ഷിക്കുന്ന 6.3', 6.9' എന്നീ വലുപ്പങ്ങള്‍, പുതിയ 'ക്യാപ്ചര്‍' ബട്ടണ്‍, സോളിഡ്-സ്റ്റേറ്റ് വോളിയം ബട്ടണ്‍, പെരിസ്‌കോപ്പ് സൂം ലെന്‍സ്, വേഗതയേറിയ എ-സീരീസ് ചിപ്പ്, വൈഫൈ 7 എന്നിവയാണ് ഫോണില്‍ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍.

ഏറ്റവും പുതിയ ഫോണുകള്‍ ഐഫോണ്‍ 15 സീരീസിലെ നാല് മോഡലുകളിലേക്കും ഡൈനാമിക് ഐലന്‍ഡ്, 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ കൊണ്ടുവന്നിരുന്നു. ഇതുപോലെ ഐഫോണ്‍ 16 മോഡലുകള്‍ ഒരു പുതിയ ഹാര്‍ഡ്വെയര്‍ സവിശേഷതയോടെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

technology Latest News iphone16