/kalakaumudi/media/post_banners/d3fdd9f154396b6bb0560864091eda3cc6276c0d3d9735f223df5ba9015e9977.jpg)
ഐപിഎല്‍ ആഘോഷമാക്കാന്‍ കിടിലന്‍ ഓഫറുമായി എയര്‍ടെല്‍. ഐപിഎല്‍ സീസണില്‍ പുതിയ ഓഫറുമായി കമ്ബനി രംഗത്ത് എത്തിയിരിക്കുന്നത്.219 രൂപയുടെ ഓഫാറാണ് ഒടുവിലായി എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിനംപ്രതി 1.4 ജിബി ഡേറ്റയും, പരിധിയില്ലാത്ത കോളുകളും, 100 എസ്‌എംഎസും 28 ദിവസ കാലാവധിയോടെ ഉപഭോക്താവിന് ലഭിക്കും. 199 രൂപയുടെ പ്ലാനിന് സമാനമാണിതെങ്കിലും ഹലോ ടൂണ്‍ സൗജന്യമായി ലഭിക്കുന്നു എന്ന പ്രത്യേകത പുതിയ പ്ലാനില്‍ ഉണ്ട്.എയര്‍ടെല്ലിന്റെ 199 രൂപയുടെ പ്ലാന്‍ പോലെ ജിയോ 198 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചുണ്ട്. 2 ജിബി ഡേറ്റയും പരിധിയില്ലാത്ത കോളുകളും 100 എസ്‌എംഎസുമാണ് കമ്ബനി നല്‍കുന്നത്.