/kalakaumudi/media/post_banners/1caa1abe5053524eee995b480534faef3522596b2b78cf5d5a172761d2b42d05.jpg)
പുതിയ തലമുറയിലെ ഉപഗ്രഹങ്ങളുടെ ഗതിനിര്‍ണയിക്കുന്നതിനുള്ള ആറ്റമിക്ക് ക്ലോക്ക് ഐ.എസ്.ആര്‍.ഒ നിര്‍മ്മിച്ചു. അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് ആപ്ലിക്കേഷന്‍ സെന്‍ററാണ് ക്ലോക്ക് വികസിപ്പിച്ചത്.സ്വന്തം രൂപകല്‍പനയിലാണ് ഐ എസ് ആര്‍ ഒ അറ്റോമിക് ക്ലോക്ക് നിര്‍മ്മിച്ചിരുന്നത്. അറ്റോമിക്ക് ക്ലോക്ക് പരീക്ഷിക്കുന്നതിലൂടെ ഉന്നത സാങ്കേതിക സംവിധാനങ്ങള്‍ സ്വന്തമായുള്ള ബഹിരാകാശ സംഘടനകളുടെ പട്ടികയില്‍ ഐ.എസ്.ആര്‍.ഒ ഇടം നേടും.
നിലവില്‍ യൂറോപ്യന്‍ കമ്ബനിയായ ആസ്ട്രിയം ആയിരുന്നു ഇന്ത്യക്കുവേണ്ടി അറ്റോമിക്ക് ക്ലോക്കുകള്‍ വികസിപ്പിച്ചത്. ക്ലോക്കിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായതും ഇപ്പോള്‍ ഇതിന്‍റെ കാര്യക്ഷമത സംബന്ധിച്ച് ചില പഠനങ്ങള്‍ നടത്തുകയാണെന്നും സ്‌പേസ് ആപ്ലിക്കേഷന്‍ സെന്‍റര്‍ ഡയറക്റ്റര്‍ തപന്‍ മിശ്ര അറിയിച്ചു.
പരീക്ഷണം വിജയമായാല്‍ ക്ലോക്ക് ഉപഗ്രഹത്തില്‍ പരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലെറ്റ് സിസ്റ്റത്തിന്‍റെ ഭാഗമായി ഇന്ത്യ അയച്ച 7 ഉപഗ്രഹങ്ങളിലും ഇറക്കുമതി ചെയ്തത് റുബീഡിയം ആറ്റോമിക് ക്‌ളോക്കുകളാണ്.