ഐടി മേഖലയില്‍ റിക്രൂട്ട്‌മെന്റ് മാന്ദ്യം

മുന്‍നിര സാമ്പത്തിക മേഖലകള്‍ മാന്ദ്യത്തിലേക്ക് നീങ്ങിയതോടെ ഇന്ത്യന്‍ ഐ.ടി കമ്പനികളില്‍ പുതിയ ജീവനക്കാരുടെ നിമയനം കുറച്ചു.

author-image
anu
New Update
ഐടി മേഖലയില്‍ റിക്രൂട്ട്‌മെന്റ് മാന്ദ്യം

 

കൊച്ചി: മുന്‍നിര സാമ്പത്തിക മേഖലകള്‍ മാന്ദ്യത്തിലേക്ക് നീങ്ങിയതോടെ ഇന്ത്യന്‍ ഐ.ടി കമ്പനികളില്‍ പുതിയ ജീവനക്കാരുടെ നിമയനം കുറച്ചു. മുന്‍വര്‍ഷത്തേക്കാള്‍ കാമ്പസ് റിക്രൂട്ട്‌മെന്റില്‍ 30 മുതല്‍ 40 ശതമാനം വരെ കുറവുണ്ടെന്ന് പ്രമുഖ എച്ച്.ആര്‍ സംരംഭമായ റന്‍സ്റ്റാഡ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.എസ് വിശ്വനാഥ് പറഞ്ഞു.

തുടക്കക്കാര്‍ക്ക് ജോലി ലഭിക്കുന്നതിനാണ് ഏറെ പ്രയാസം നേരിടുന്നത്. ആറ് മുതല്‍ ഒന്‍പത് മാസം വരെയുള്ള കാലയളവില്‍ കരാര്‍ തൊഴിലാളികളെ നിയമിക്കുന്നതിലും ഗണ്യമായ കുറവുണ്ടായെന്നും വിശ്വനാഥ് പറയുന്നു. ഈ വര്‍ഷം ജൂണിന് ശേഷം മാത്രമേ ഐ.ടി റിക്രൂട്ട്‌മെന്റില്‍ ഉണര്‍വുണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

technology Latest News IT Companies it recruitment