3,499 രൂപയ്ക്ക് ഐവൂമി 'വി5' വിപണിയിൽ

ഐവൂമിയുടെ 'വി5' സ്‌നാപ്ഡീല്‍ വെബ്‌സൈറ്റില്‍ വില്പനക്കായി ഒരുങ്ങിയിരുക്കുന്നു. ഷട്ടര്‍പ്രൂഫ് ഡിസ്‌പ്ലെ, 4 ജി കണക്ടിവിറ്റിയുള്ള എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണാണ് ഐവൂ

author-image
Anju N P
New Update
 3,499 രൂപയ്ക്ക് ഐവൂമി 'വി5' വിപണിയിൽ

ഐവൂമിയുടെ 'വി5' സ്‌നാപ്ഡീല്‍ വെബ്‌സൈറ്റില്‍ വില്പനക്കായി ഒരുങ്ങിയിരുക്കുന്നു. ഷട്ടര്‍പ്രൂഫ് ഡിസ്‌പ്ലെ, 4 ജി കണക്ടിവിറ്റിയുള്ള എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണാണ് ഐവൂമി. കേവലം 3,499 രൂപ പ്രൈസ് ടാഗിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തിയിരിക്കുന്നത്. റിലയന്‍സ് ജിയോയുമായി കൈകോര്‍ത്ത് 2,200 രൂപയുടെ ആകര്‍ഷകമായ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്.

ജൂണ്‍ 30 ന് മുമ്പായി 198 രൂപ അല്ലെങ്കില്‍ 299 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാക്കാന്‍ സാധിക്കുകയുള്ളൂ. ജേഡ് ബ്ലാക്ക്, ഷാപ്യേന്‍ ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഐവൂമി വി5 ലഭ്യമാവുക.

 

5 ഇഞ്ച് ഡിസ്‌പ്ലെ ,ആന്‍ഡ്രോയിഡ് 7.0 നുഗട്ട് ,1.2GHz ക്വാഡ് കോര്‍ പ്രോസസര്‍ ,1GB റാം ,8GB സ്റ്റോറേജ് ,5MP റിയര്‍ ക്യാമറ ,5MP ഫ്രണ്ട് ക്യാമറ ,2800mAh ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകള്‍

 

ivoomi