' മസ്‌കിന് കീഴില്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം മോശം '; വിമര്‍ശിച്ച് ജാക്ക് ഡോര്‍സി

കഴിഞ്ഞ വര്‍ഷമാണ് 4400 കോടി ഡോളറിന് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. എന്നാല്‍ കമ്പനി ഏറ്റെടുത്തതിന് ശേഷം മസ്‌ക് സ്വീകരിച്ച നടപടികള്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്കിടയാക്കി.

author-image
Greeshma Rakesh
New Update
' മസ്‌കിന് കീഴില്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം മോശം '; വിമര്‍ശിച്ച് ജാക്ക് ഡോര്‍സി

മസ്‌കിന് കീഴില്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം മോശമെന്ന് ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി. 100 കോടി ഡോളര്‍ ബ്രേക്ക് അപ്പ് ഫീ നല്‍കി ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് മസ്‌ക് പിന്‍മാറുന്നത് തന്നെയായിരുന്നു നല്ലതെന്നും ഡോര്‍സി പറഞ്ഞു.

'സമയം നല്ലതല്ലെന്ന് മനസിലാക്കിയ മസ്‌ക് അതിനനുസരിച്ച് പ്രവര്‍ത്തിച്ചില്ല. എല്ലാം വൃഥാവിലായി'. തന്റെ പുതിയ സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനായ ബ്ലൂ സ്‌കൈയില്‍ ഒരു ഉപഭോക്താവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജാക്ക് ഡോര്‍സി.

അതേസമയം, ഒരു പബ്ലിക്ക് കമ്പനി എന്ന നിലയില്‍ ട്വിറ്ററിന് മുന്നോട്ട് പോവാന്‍ സാധിക്കില്ലായിരുന്നുവെന്ന് ഡോര്‍സി പറയുന്നു.അതുകൊണ്ട് ഒരൊറ്റ വ്യക്തിയുടേയോ കമ്പനിയുടേയോ ഉടമസ്ഥതയില്‍ ട്വിറ്റര്‍ വരണമെന്ന നിലപാട് ഡോര്‍സി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ആയതിനാല്‍ മസ്‌ക് കമ്പനി ഏറ്റെടുക്കുന്നത് ട്വിറ്ററിന് ഗുണം ചെയ്യുമെന്ന അഭിപ്രായക്കാരനായിരുന്നു ഡോര്‍സി. എന്നാല്‍ ഈ വിശ്വാസത്തില്‍ നിന്ന് അദ്ദേഹം വ്യതിചലിച്ചിരിക്കുകയാണിപ്പോള്‍.കഴിഞ്ഞ വര്‍ഷമാണ് 4400 കോടി ഡോളറിന് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. എന്നാല്‍ കമ്പനി ഏറ്റെടുത്തതിന് ശേഷം മസ്‌ക് സ്വീകരിച്ച നടപടികള്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്കിടയാക്കി.

 

അതേസമയം, കാഴ്ചയില്‍ ട്വിറ്ററുമായി ഒട്ടേറെ സമാനതകളുമായാണ് ജാക്ക് ഡോര്‍സി ബ്ലൂ സ്‌കൈ എന്ന പേരില്‍ പുതിയ സോഷ്യല്‍ മീഡിയാ സേവനത്തിന് തുടക്കമിട്ടിരിക്കുന്നത്. ട്വിറ്ററിന്റെ രണ്ടാം പതിപ്പ് എന്ന പേര് ഇതിനകം ബ്ലൂ സ്‌കൈ നേടിക്കഴിഞ്ഞു. എന്നാല്‍ ട്വിറ്ററില്‍ നിന്ന് വ്യത്യസ്തമായി വികേന്ദ്രീകൃത പ്രവര്‍ത്തന ഘടനയാണ് ബ്ലൂ സ്‌കൈയ്ക്ക് .

 

twitter elon-musk Jack Dorsey