ജാപ്പനീസ് ഇലക്ട്രോണികസ് ഭീമന്‍ ഷാര്‍പ് പുതിയതായി അക്വോസ് എസ് 3

ജാപ്പനീസ് ഇലക്ട്രോണികസ് ഭീമന്‍ ഷാര്‍പിന്റെ പുതിയമോഡല്‍ ഫോണ്‍ വിപണിയില്‍ എത്തുന്നു. ജാപ്പനീസ് ഇലക്ട്രോണികസ് ഭീമന്‍ ഷാര്‍പ് അക്വോസ് എസ് 3 മിനിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

author-image
ambily chandrasekharan
New Update
ജാപ്പനീസ് ഇലക്ട്രോണികസ് ഭീമന്‍ ഷാര്‍പ് പുതിയതായി അക്വോസ് എസ് 3

ജാപ്പനീസ് ഇലക്ട്രോണികസ് ഭീമന്‍ ഷാര്‍പിന്റെ പുതിയമോഡല്‍ ഫോണ്‍ വിപണിയില്‍ എത്തുന്നു. ജാപ്പനീസ് ഇലക്ട്രോണികസ് ഭീമന്‍ ഷാര്‍പ് അക്വോസ് എസ് 3 മിനിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ബെസല്‍ ഒതുക്കി നിര്‍മിച്ച, 6ഇഞ്ച്, ഫുള്‍ എച്ഡി പ്ലസ് റെസലൂഷനുള്ള സ്‌ക്രീന്‍ 17:9 അനുപാതത്തില്‍ നിര്‍മിച്ചിരിക്കുന്ന ഇതിന് ഏകദേശം 16,500 രൂപ വില പ്രതീക്ഷിക്കാവുന്നതാണ്. മുന്‍പിലെ നോച്ചിലുള്ള സെല്‍ഫി ക്യാമറയ്ക്കുള്ളത് എഫ് /2 അപേര്‍ച്ചറുള്ള, 20 എംപി റെസലൂഷനാണ്.

കൂടാതെ 64 ജിബിസ്റ്റോറേജാണ് ഷാര്‍പ് അക്വോസ് എസ് 3 മിനിക്കുള്ളത്. 128 ജിബി വരെ മൈക്രോ എസ്ഡികാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് ഉയര്‍ത്തുകയും ചെയ്യാം.ഇതിനു പുറമെ എട്ടു കോര്‍ പ്രൊസസറും 6 ജിബി (എല്‍പിഡിഡിആര്‍ 4 എക്‌സ് റാം) റാമും ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ബ്യൂട്ടി മോഡും ഉണ്ട്. പിന്‍ ക്യാമറ എഫ് /2 അപേച്ചറുള്ള 16 എംപി സെന്‍സറുമായാണ് എത്തുന്നത്.

 

jappanies electonics bheemen sharp new model across s3