/kalakaumudi/media/post_banners/94ee0447f7864b04b04beb7002b5e4f5bb8c9edb77aa94256fcc8691051b164c.jpg)
ദില്ലി: ഇനി മുതല്‍ പുത്തന്‍ ജിയോ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ 6 ല്‍ ആരംഭിക്കാന്‍ സാധ്യത. റിലയന്‍സ് ജിയോയ്ക്ക് 6 സിരീസിലുള്ള മൊബൈല്‍ സ്വിച്ചിങ്ങ് കോഡുകള്‍ നല്‍കാന്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ഇതിനകം അനുവാദം നല്‍കി കഴിഞ്ഞു.
പുത്തന്‍ ശ്രേണിയിലുള്ള നമ്പര്‍ നല്‍കാനുള്ള അനുമതി റിലയന്‍സ് ജിയോയ്ക്ക് മാത്രമാണ് നല്‍കിയിട്ടുള്ളത്. നിലവില്‍ തെരഞ്ഞെടുത്ത ടെലികോം സര്‍ക്കിളുകളില്‍ മാത്രമാകും 6 നമ്പര്‍ ശ്രേണിയില്‍ റിലയന്‍സ് ജിയോ നമ്പറുകള്‍ നല്‍കുക. അസം, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് റിലയന്‍സ് ജിയോയ്ക്ക് 6 സിരീസ് എംഎസ് സി കോഡുകള്‍ ലഭിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യഥാക്രമം 60010-60019, 60020-60029, 60030-60039 എംഎസ് സി കോഡുകള്‍ രാജസ്ഥാന്‍, അസം, തമിഴ്‌നാട് സംസ്ഥാനങ്ങല്‍ക്കാണ് ലഭിച്ചിട്ടുള്ളത്.
അതേസമയം മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് 7 സിരീസിലും, കൊല്‍ക്കത്ത, മഹാരാഷ്ട്ര എന്നിവടങ്ങളില്‍ 8 സിരീസ് എംഎസ് സി കോഡുകളുമാണ് റിലയന്‍സ് ജിയോയ്ക്ക് ലഭിച്ചിട്ടുള്ളത്.
അതിനാല്‍ മേല്‍ പറഞ്ഞ സംസ്ഥാനങ്ങളില്‍ 6 സിരീസില്‍ ആരംഭിക്കുന്ന മൊബൈല്‍ നമ്പറുകളെ റിലയന്‍സ് ജിയോ നല്‍കി തുടങ്ങും. ഇത് വരെ 9,8,7 സിരീസിലുള്ള മൊബൈല്‍ നമ്പറുകളെയാണ് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് കമ്പനികള്‍ക്ക് അനുവദിച്ചിട്ടുള്ളത്.