/kalakaumudi/media/post_banners/e32ad00ea621d3e0c936642a4399a713c1bd711c5daae5d631ef459f32d1ad95.jpg)
ദില്ലി: ഉപയോക്താക്കളുടെ എണ്ണം കൂടുന്നതോടെ ജിയോ 4ജിയുടെ വേഗത കുത്തനെ ഇടിഞ്ഞുവെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായി)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.അതേ സമയം എയര്‍ടെല്‍ 4ജിയില്‍ ഉപയോക്താവിന് നല്‍കുന്ന വേഗത നിലനിര്‍ത്തുന്നുണ്ട്. ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ വേഗത റിപ്പോര്‍ട്ട് ചെയ്യാന്‍ ട്രായിയുടെ തന്നെ മൈസ്പീഡ് ആപ്പ് നല്‍കുന്നുണ്ട്. രാജ്യത്തെ വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ട്രായിക്ക് ഇതിലൂടെ ലഭിക്കുവാന്‍ കഴിയുന്നതാണ്.ഈ റിപ്പോര്‍ട്ടുകളെല്ലാം തന്നെ ട്രായിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.എന്നാല്‍ ഇവിടെ ട്രായിക്കു വിവിധ സര്‍ക്കിളുകളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ 4ജിയുടെ വേഗം ഓരോ മാസവും കുത്തനെ താഴോട്ടാണ് എന്നതാണ്.അതുകൊണ്ട് ഇതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാകുന്നതാണ്്,മാത്രമല്ല, രണ്ടു മാസത്തിനിടെ ജിയോ വേഗം 33 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്.
എന്നാല്‍ ഇവിടെ ജിയോയുടെ വേഗത കുറഞ്ഞപ്പോള്‍ എയര്‍ടെലും വോഡഫോണും ഐഡിയയും 4ജി വേഗം നിലനിര്‍ത്തിയിിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വരിക്കാരുള്ള എയര്‍ടെല്ലിന്റെ വേഗം ഏപ്രിലിലെ 8.9 എംബിപിഎസില്‍ നിന്ന് ജൂണില്‍ 9.1 എംബിപിഎസ് ആയി ഉയര്‍ന്നു. വോഡഫോണ്‍ 7.9 എംബിപിഎസ്, ഐഡിയ 7.2 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റുകണക്കുകള്‍. 3ജി വേഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് വോഡഫോണും എയര്‍ടെല്ലുമാണ്. വോഡഫോണ്‍, എയര്‍ടെല്‍ 3ജിയുടെ ശരാശരി വേഗം 2.5 എംബിപിഎസ് ആണ്.എന്നാല്‍ ഇതുപ്രകാരമുളള റിപ്പോര്‍ട്ടില്‍ ജൂണ്‍ ആദ്യത്തിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ ശരാശരി വേഗം 18.5 എംബിപിഎസാണ്. എന്നാല്‍ ഏപ്രിലില്‍ ജിയോ വേഗം 21.3 എംബിപിഎസ് ആയിരുന്നു.