499 രൂപയുടെ റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ജിയോ

499 രൂപയുടെ പുതിയ റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ജിയോ. ദിവസേന ഒരു ജിബി ഡാറ്റ അടിസ്ഥാനത്തില്‍ 91 ദിവസത്തേക്ക് 91 ജിബി ഡാറ്റയാണ് ഈ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ലഭിക്കുക. നിലവില്‍ 459 രൂപയുടെ ഒരു പ്ലാന്‍ ജിയോ നല്‍കി വരുന്നുണ്ട്

author-image
BINDU PP
New Update
499 രൂപയുടെ റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ജിയോ

മുംബൈ: 499 രൂപയുടെ പുതിയ റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ജിയോ. ദിവസേന ഒരു ജിബി ഡാറ്റ അടിസ്ഥാനത്തില്‍ 91 ദിവസത്തേക്ക് 91 ജിബി ഡാറ്റയാണ് ഈ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ലഭിക്കുക. നിലവില്‍ 459 രൂപയുടെ ഒരു പ്ലാന്‍ ജിയോ നല്‍കി വരുന്നുണ്ട്. ദിവസേന ഒരു ജിബി ഡാറ്റ അടിസ്ഥാനത്തില്‍ 84 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുന്നത്.നിലവില്‍ ജിയോ നല്‍കുന്ന 4,999 രൂപയുടെ വാര്‍ഷിക പ്ലാനിനേക്കാള്‍ ഏറെ ലാഭകരമാണ് 499 രൂപയുടെ പ്ലാന്‍. 4,999 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് 350 ജിബി ഡാറ്റയാണ് ലഭിക്കുക. ദിവസേനയുള്ള ഡാറ്റാ ഉപയോഗ പരിധി ഇല്ല എന്നുള്ളതാണ് 4,999 രൂപയുടെ പ്ലാനിന്‍റെ പ്രത്യേകത. അതേസമയം, 499 രൂപ ആവര്‍ത്തിച്ച് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോക്താവിന് വര്‍ഷം 1,996 രൂപ മാത്രമേ ചിലവ് വരികയുള്ളൂ.

Jio