/kalakaumudi/media/post_banners/ef44710ba13bb72e38846cc9b78b70a0fde4bdf072c5c244f773084d392c753e.jpg)
എയര്‍ടെല്‍ അവരുടെ ഏറ്റവും പുതിയ ഡാറ്റ ഓഫറുകള്‍ പുറത്തിറക്കി .ഇത്തവണ എയര്‍ടെല്‍ വന്നിരിക്കുന്നത് വെറും 149 രൂപയുടെ ഡാറ്റ പായ്ക്കുകളും ആയിട്ടാണ് .149 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഇതില്‍ ലഭിക്കുന്നതാണ്. ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .അതായത് 28 ദിവസത്തേക്ക് 28 ജിബിയുടെ ഡാറ്റ ഇതില്‍ ലഭിക്കുന്നതാണ് .എന്നാല്‍ ഇതേ ഓഫറുകള്‍ വൊഡാഫോണ്‍ നല്‍കുന്നത് 198 രൂപയുടെ റീച്ചാര്‍ജിലാണ് .198 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്ക്. കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഇതില്‍ ലഭിക്കുന്നതാണ് .എയര്‍ടെല്‍ ഇങ്ങനെ ഒരു ഓഫര്‍ പുറത്തിറക്കിയത് തീര്‍ച്ചയായും വൊഡാഫോണും കുറഞ്ഞ നിരക്കില്‍ ഓഫറുകള്‍ പുറത്തിറക്കും എന്നകാര്യത്തില്‍ സംശ്യംവേണ്ട.