ജിയോയും സാവനുമായി ചേര്‍ന്ന് പുതിയ സംരംഭം

ജിയോ മ്യൂസിക്കും ഓണ്‍ലൈന്‍ മ്യൂസിക് രംഗത്തെ മുന്‍നിര കമ്പനിയായ സാവനും കൈകോര്‍ക്കുന്നു. ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് നൂറ് കോടി ഡോളറിന് (6817 കോടി രൂപ) മുകളില്‍ മതിപ്പുള്ള ഒരു ആഗോള ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമിന് തുടക്കമിടുകയാണ്. ഇതു സംബന്ധിച്ച് റിലയന്‍സ് ജിയോ ഡയറക്ടര്‍ ആകാശ് അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും സാവന്‍ അധികൃതരും തമ്മില്‍ കരാറിലെത്തി.

author-image
Abhirami Sajikumar
New Update

ഈ സഖ്യത്തിലൂടെ ജിയോ-സാവന്‍ സംരംഭത്തെ ഇന്ത്യന്‍ സ്ട്രീമിംഗ് വിപണിയുടെ മുന്‍നിരയിലേക്ക് എത്തിക്കുമെന്ന് ഉറപ്പുണ്ടെന്ന് ആകാശ് അംബാനി പറഞ്ഞു.ഈ സംയുക്ത സംരംഭത്തില്‍ 67 കോടി ഡോളര്‍ (4567 കോടി രൂപ) നിക്ഷേപമൂല്യമാണ് ജിയോ മ്യൂസിക്കിനുള്ളത്.

ജിയോ മ്യൂസിക്കിന്റെ നിക്ഷേപ മൂല്യം 670 മില്യണ്‍ ഡോളറോളം വരും. പദ്ധതിയിലേക്ക് റിലയന്‍സ് പത്ത് കോടി ഡോളര്‍ നിക്ഷേപം നടത്തും.ജിയോയും സാവനുമായുള്ള ധാരണയുടെ ഭാഗമായി ടൈഗര്‍ ഗ്ലോബല്‍ മാനേജ്മന്റ്, ലിബര്‍ട്ടി മീഡിയ, ബെര്‍ട്ടല്‍സ്മാന്‍ എന്നിവ കൈവശം വച്ചിരിക്കുന്ന 104 മില്യണ്‍ ഡോളര്‍ മൂല്യമുള്ള സാവന്റെ ഓഹരികള്‍ റിലയന്‍സ് ഏറ്റെടുക്കും.

സാവന്റെ സഹ സ്ഥാപകരായ ഋഷി മല്‍ഹോത്ര, പരം ദീപ് സിംഗ്, വിനോദ് ഭട്ട് എന്നിവര്‍ സാവന്റെ തലപ്പത്തു തന്നെ തുടരും. ജിയോ-സാവന്‍ സംയുക്ത പ്ലാറ്റ്‌ഫോമിന്റെയും മുന്നോട്ടുളള വളര്‍ച്ചയുടെയും മേല്‍നോട്ടം ഇവര്‍ക്കായിരിക്കും.

'സൗത്ത് ഏഷ്യന്‍ സംഗീത സംസ്‌കാരം ലോകമെമ്പാടും എത്തിക്കാന്‍ ഒരു മ്യൂസിക് പ്ലാറ്റ് ഫോം എന്നതായിരുന്നു പത്ത് വര്‍ഷം മുമ്പ് സാവന്‍ സംഗീത സര്‍വീസ് തുടങ്ങുമ്പോള്‍ ഞങ്ങളുടെ ലക്ഷ്യം. റിലയന്‍സുമായുള്ള കൂട്ടുകെട്ട് ലോകത്തെ ഒന്നാംകിട സംഗീത പ്ലാറ്റ്ഫോം യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കും' - സാവന്‍ സി.ഇ.ഒ കൂടിയായ ഋഷി മല്‍ഹോത്ര പറഞ്ഞു.

jio and saavn