/kalakaumudi/media/post_banners/ee62f6e7d010757b195bb61d6374df60300edd12f866aa8a2a4a864ab445e79c.jpg)
മുംബൈ: ടെലികോം രംഗത്ത് ഞെട്ടിക്കാൻ ഒരുങ്ങി ജിയോ. ജിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് കൂടി ചുവടുറപ്പിക്കാൻ പോവുകയാണ് ജിയോ.ജിയോ മേധാവി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണ് ഈ പ്രൊജക്ടിന് നേതൃത്വം വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബംഗളൂരുവിലോ, ഹൈദരാബാദിലോ കേന്ദ്രമാക്കിയായിരിക്കും ഈ ടീം പ്രവര്‍ത്തിക്കുക എന്നതാണ് റിപ്പോര്‍ട്ട്.186 ദശലക്ഷം ഉപഭോക്താക്കളാണ് നിലവില്‍ ജിയോയ്ക്ക് ഉള്ളത്. ടെലികോം രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗമാണ് പ്രധാനമായും ഈ ടീം നടത്തുക എന്നാണ് സൂചന.