7.2 കോടി പ്രൈം വരിക്കാരുമായി ജിയോ വിജയകുതിപ്പിലേയ്ക്ക്

മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ വൻവിജയത്തിലേക്കെന്ന് റിപ്പോർട്ടുകൾ . കുറഞ്ഞ സമയത്തിനിടെ 7.2 കോടി പ്രൈം വരിക്കാരെ സ്വന്തമാക്കാൻ കഴിഞ്ഞ ജിയോ ഇപ്പോൾ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ടെലികോം കമ്പനിയാണ്.

author-image
Greeshma G Nair
New Update
 7.2 കോടി പ്രൈം വരിക്കാരുമായി ജിയോ വിജയകുതിപ്പിലേയ്ക്ക്

 

മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ വൻവിജയത്തിലേക്കെന്ന് റിപ്പോർട്ടുകൾ . കുറഞ്ഞ സമയത്തിനിടെ 7.2 കോടി പ്രൈം വരിക്കാരെ സ്വന്തമാക്കാൻ കഴിഞ്ഞ ജിയോ ഇപ്പോൾ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ടെലികോം കമ്പനിയാണ്.

നിലവിൽ തന്നെ 7.2 കോടി വരിക്കാർ 99 രൂപ, 303 രൂപ പാക്കേജ് എടുത്തു കഴിഞ്ഞു. ഇതിലൂടെ കോടികളുടെ വരുമാനം വന്നു തുടങ്ങി. വർഷങ്ങൾക്ക് മുൻപ് സര്‍വീസ് തുടങ്ങിയ ടാറ്റാ ടെലിസർവീസസിനു കേവലം അഞ്ചു കോടി വരിക്കാരാണുള്ളത്. പൊതുമേഖല കമ്പനിയായ ബിഎസ്എൻഎല്ലിൽ 10 കോടി വരിക്കാരുമുണ്ട്.

ആദ്യ സാമ്പത്തിക വർഷം തന്നെ ഏകദേശം 21,300 കോടി രൂപ വരുമാനം ജിയോ സ്വന്തമാക്കുമെന്നാണ് കരുതുന്നത്. 2016 ഡിസംബർ അവസാനത്തെ കണക്കുകള്‍ പ്രകാരം (ഒന്‍പത് മാസം) എയർടെല്ലിന്റെ വരുമാനം 43,600 കോടി രൂപയാണ്. ഇതിലേക്ക് വൈകാതെ ജിയോയും എത്തുമെന്നാണ് നിരീക്ഷണം.

Jio