/kalakaumudi/media/post_banners/2d5f59323180e4d804e513c84a50eb2fedbc1c1e095a6e80e0e933aaaf4e344e.jpg)
ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച റിലയൻസ് ജിയയുടെ പുത്തൻ നിരക്കുകൾ പുറത്തായി. ജിയോ ബ്രോഡ്ബ്രാൻഡ് നിരക്കുകളാണ് പുറത്തായിരിക്കുന്നത്. പുതിയ നിരക്കുകൾ അനുസരിച്ച് ബ്രോഡ്ബ്രാൻഡ് പ്ലാനുകൾ 500 രൂപ മുതൽ തുടങ്ങുമെന്നാണ് ലഭിക്കുന്ന സൂചനകൾ. എന്തായാലും ജിയയുടെ ഈ പ്ലാനുകൾ മുൻനിര ടെലികോം കമ്പനികൾക്ക് തലവേദനയാകുമെന്ന കാര്യത്തിൽ സംശയമില്ല. പുതിയ നിരക്കുകൾ സംബന്ധിച്ച വിശദ വിവരങ്ങൾ ഓഗസ്റ്റ് 15ന് ഔദ്യോഗികമായി അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. 1,100 നഗരങ്ങളിലാണ് തുടക്കത്തിൽ ബ്രോഡ്ബ്രാൻഡ് സേവനങ്ങൾ ലഭ്യമാകുന്നത്. 750, 999, 1299, 1500 എന്നിങ്ങനെയാണ് മറ്റ് നിരക്കുകൾ. കൂടാതെ 1500 രൂപയുടെ പ്ലാനിൽ 100 എം ബി പി എസ് വേഗതയും ലഭ്യമാകും. എന്നതാണ് പ്രത്യേകത. മൈ ജിയോ ആപ്പ് വഴി ബ്രോഡ്ബ്രാൻഡ് സേവനങ്ങൾ ലഭ്യമാകും.