/kalakaumudi/media/post_banners/b1e510a917ece0759e8fde9810f47309925994f1541222d70d7643845befaf3f.jpeg)
3595 രൂപയുടെ നേട്ടമാണ് 1,999 രൂപ വിലയുള്ള ജിയോഫൈ ഡിവൈസ് വാങ്ങിയാല്‍ ലഭിക്കുക. അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
നേരത്തെ 2999 രൂപ വിലയുണ്ടായിരുന്ന ജിയോഫൈ 4ജി ഹോട്ട്‌സ്‌പോട്ട് ഓഫറില്ലാതെ 999 രൂപയ്ക്ക് വിപണിയില്‍ ലഭ്യമാണ്. നിലവിലെ ഓഫര്‍ പ്രകാരം 1295 രൂപയുടെ 4ജി ഡേറ്റ 1999 രൂപയ്ക്ക് ജിയോഫൈ വാങ്ങുമ്പോള്‍ ലഭിക്കും. പിന്നാലെ 2300 രൂപയുടെ വൗച്ചറുകളും ലഭിക്കും.
റിലയന്‍സ് ഡിജിറ്റല്‍, എജിയോ, പേടിഎം എന്നിവിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്‌ബോള്‍ ഈ വൗച്ചറുകള്‍ ഉപയോഗിക്കാവുന്നതാണ്. 1295 രൂപയ്ക്ക് ദിവസം 1.5 ജിബി, 2ജിബി, 3ജിബി ഡേറ്റകള്‍ വിവിധ പ്ലാനുകള്‍ പ്രകാരം ലഭിക്കും. ഇതില്‍ 1295 രൂപയും 2300 രൂപയും ചേര്‍ത്താണ് 3595 രൂപയുടെ നേട്ടം ജിയോഫൈ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.