അതിവേഗ ബ്രോഡ്ബാൻഡ് കണ്ണെക്ടിവിറ്റി നൽകി ജിയോ ഫൈബർ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് ജനങ്ങൾ വീടുകളിൽ തളയ്ക്കപ്പെട്ട നിലയിലാണ്. ഇന്റർനെറ്റ് ആണ് നമ്മുടെ ഏക വിനോദോപാധി.

author-image
Sooraj Surendran
New Update
അതിവേഗ ബ്രോഡ്ബാൻഡ് കണ്ണെക്ടിവിറ്റി നൽകി ജിയോ ഫൈബർ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് ജനങ്ങൾ വീടുകളിൽ തളയ്ക്കപ്പെട്ട നിലയിലാണ്. ഇന്റർനെറ്റ് ആണ് നമ്മുടെ ഏക വിനോദോപാധി. ആളുകളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്റെർനെറ്റിന് വേഗത കുറവാണെന്നും വ്യാപകമായി പരാതി ഉയരുന്നുണ്ട്. ഇത്തരത്തിൽ പരാതി ഉയരുന്ന സാഹചര്യത്തിൽ ജിയോ ഫൈബർ ഉപയോക്താക്കൾക്കായി അതിവേഗ ബ്രോഡ്ബാൻഡ് കണ്ണെക്ടിവിറ്റി സേവനം ഒരുക്കുകയാണ്. ലോക്ക്ഡൗൺ കണക്കിലെടുത്ത് എല്ലാ ജിയോ ഫൈബർ പ്ലാനുകളിലും ജിയോ ഇരട്ടി ഡാറ്റ നൽകുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ജിയോ ഫൈബർ സേവനങ്ങൾ ലഭ്യമാണ്. 100 Mbps മുതൽ‌ ആരംഭിച്ച് 1 Gbps വരെ പോകുന്ന അതിവേഗ ബ്രോഡ്‌ബാൻഡ് ആയിരക്കണക്കിന് ചെറുകിട, വൻകിട സംരംഭങ്ങൾക്കും വിവിധ മേഖലകളിലെ പ്രൊഫഷണലുകൾക്കും ജിയോ ഫൈബർ നൽകുന്നു.

jio fiber superfast broadband