ഡി ടി എച്ച് രംഗം അടക്കി വാഴാന്‍ ജിയോ വരുന്നു

മുംബയ്: ടെലികോം മേഖലയില്‍ വിപ്ളവം സൃഷ്ടിച്ച റിയലന്‍സ് ജിയോ ഡി ടി എച്ച് (ഡയറക്ട് ടു ഹോം) രംഗത്തേക്കും കടക്കുന്നു. ജിയോ സെറ്റ് ടോപ് ബോക്സുകളുടെ ചിത്രങ്ങള്‍ ഓണ്‍ ലൈനിലൂടെ പ്രചരിക്കുന്നുണ്ട്. ജിയോ ലോഗോ പതിച്ച നീല

author-image
praveen prasannan
New Update
ഡി ടി എച്ച് രംഗം അടക്കി വാഴാന്‍ ജിയോ വരുന്നു

മുംബയ്: ടെലികോം മേഖലയില്‍ വിപ്ളവം സൃഷ്ടിച്ച റിയലന്‍സ് ജിയോ ഡി ടി എച്ച് (ഡയറക്ട് ടു ഹോം) രംഗത്തേക്കും കടക്കുന്നു. ജിയോ സെറ്റ് ടോപ് ബോക്സുകളുടെ ചിത്രങ്ങള്‍ ഓണ്‍ ലൈനിലൂടെ പ്രചരിക്കുന്നുണ്ട്.

ജിയോ ലോഗോ പതിച്ച നീല ബോക്സില്‍ ചതുരാകൃതിയിലുള്ള ജിയോ സെറ്റ് ടോപ്പ് ബോക്സുകളുടെ ചിത്രമാണ് പുറത്തുവന്നത്. ഓഡിയോ വീഡിയോ ഔട്ട്പുട്ടിനൊപ്പം എച്ച് ഡി എം ഐ, യു എസ് ബി, സ്റ്റാന്‍ഡേര്‍ഡ് കേബിള്‍ കണക്ടര്‍ ഉള്‍പ്പെടെ നിരവധി പോര്‍ട്ടുകളുമുണ്ട്.

ബ്രോഡ്ബാന്‍ഡ് കണക്ഷനായുള്ള ഈതര്‍നെറ്റ് പോര്‍ട്ടുമുണ്ട്. ജിയോ ഡി ടി എച്ച് 90 ദിവസം സൌജന്യ സേവനം നല്‍കുമെന്ന വാര്‍ത്തയുമുണ്ട്. 1 ജി ബി പി എസ് വേഗതയില്‍ അതിവേഗ ഇന്‍റര്‍നെറ്റും അവതരിപ്പിക്കുമെന്ന് കന്പനി നേരത്തേ പറഞ്ഞിരുന്നു.

ജിയോ ടി വിയില്‍ 360 ചാനലുകളാണ് ലഭിക്കുക. ഇതില്‍ 50 ചാനലുകളെങ്കിലും എച്ച് ഡിയായിരിക്കും.

ടി വി പരിപാടികള്‍ ഏഴ് ദിവസം വരെ സേവ് ചെയ്ത് സൂക്ഷിക്കാം. ജിയോ സെര്‍വറിലാകും സേവിംഗിംഗ്. റിമോട്ട് ഉപഭോക്താവിന് സ്വന്തം ശബ്ദത്താല്‍ നിയന്ത്രിക്കാം. ചാനലിന്‍റെ പരിപാടിയുടെയോ അഭിനേതാക്കളുടെയോ പേര് പറഞ്ഞാല്‍ ആ പരിപാടി ഉപഭോക്താവിന്‍റെ മുന്നിലെത്തും.

ജിയോ ഡി ടി എച്ച് 180 രൂപയില്‍ പ്ളാനുകള്‍ തുടങ്ങും. അടുത്ത മാസം ഡി ടിച്ച് വിപണിയിലെത്തുമെന്നാണറിയുന്നത്. ആദ്യം മുംബെയിലാകും ഇത് അവതരിപ്പിക്കുക.

jio in dth also