/kalakaumudi/media/post_banners/a92977fb6f0d9075af6748fbb749d07a9bbcbbb5dd87b14ed1aef48675105c07.jpg)
റിലയൻസ് ജിയോ ചുരുങ്ങിയ നാളുകൾ കൊണ്ടാണ് ലോകമെമ്പാടും വ്യാപിച്ചത്. വ്യത്യസ്തമായ മാർക്കറ്റിങ് തന്ത്രങ്ങളിലൂടെയും ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്ന ഓഫറുകളിലൂടെയുമാണ് റിലയൻസ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രിയുടെ 41ആം വാർഷികത്തോടനുബന്ധിച്ചാണ് ജിയോ ജിഗാഫൈബർ അതിവേഗ ബ്രോഡ്ബ്രാൻഡ് പ്രഖ്യാപനം നടത്തിയത്. ജിയോയെക്കാളും വലിയ തരംഗം സൃഷ്ടിക്കാനാണ് മുകേഷ് അംബാനിയുടെ പദ്ധതി.
രണ്ടര കോടി രൂപയാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് മുകേഷ് അംബാനി നിക്ഷേപിച്ചത്. ജിഗാഫൈബർ എത്തുന്നതോടെ അത് ടെലികോം രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ജിഗാഫൈബർ പരീക്ഷണാടിസ്ഥാനത്തിൽ 1100 നഗരങ്ങളിലാണ് നടപ്പിലാക്കുന്നത്. കൂടാതെ വാർഷികത്തോടനുബന്ധിച്ച് ജിയോ ഫോൺ 2 കമ്പനി പുറത്തിറക്കി. ജിയോ ഫോൺ 2വിൽ വാട്സ്ആപ്പ് യൂട്യൂബ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. എന്തായാലും ഉപഭോക്താക്കൾക്ക് ഇതൊരു സന്തോഷ വാർത്ത തന്നെയാണ്.