269 രൂപ മുതലുള്ള പുതിയ പ്ലാനുകളുമായി ജിയോ; ജിയോ സാവന്‍ ഫ്രീ

പരസ്യങ്ങളില്ലാതെ പാട്ട് കേള്‍ക്കാനാകുമെന്നതാണ് ജിയോ സാവന്‍ പ്രൊ സബ്‌സ്‌ക്രിപ്ഷന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല അണ്‍ലിമിറ്റഡ് ജിയോ ട്യൂണ്‍സ്, അണ്‍ലിമിറ്റഡ് ഡൗണ്‍ലോഡ്, ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ എന്നിവയും ആസ്വദിക്കാം.

author-image
Greeshma Rakesh
New Update
269 രൂപ മുതലുള്ള പുതിയ പ്ലാനുകളുമായി ജിയോ; ജിയോ സാവന്‍ ഫ്രീ

മുംബൈ: ആകര്‍ഷകമായ പുതിയ പ്ലാനുകളുമായി ജിയോ സാവന്‍. വരിക്കാര്‍ക്കായി ജിയോ സാവന്‍ പ്രൊ സബ്‌സ്‌ക്രിപ്ഷന്‍ ബന്‍ഡില്‍ഡ് പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 269 രൂപ മുതലുള്ള 28 ദിവസത്തെ വാലിഡിറ്റിയോട് കൂടിയ പ്ലാനുകളാണ് ജിയോ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

പ്ലാനനുസരിച്ച് ദിവസവും 1.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും എസ്എംഎസും ലഭിക്കും.ജിയോ സാവന്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും ഫ്രീയാണ്. ഈ ഓഫര്‍ പുതിയതായി ജിയോ സാവന്‍ ഉപയോഗിക്കുന്നവര്‍ക്കും ജിയോയുടെ സേവനങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്നവര്‍ക്കും ലഭിക്കും.

പരസ്യങ്ങളില്ലാതെ പാട്ട് കേള്‍ക്കാനാകുമെന്നതാണ് ജിയോ സാവന്‍ പ്രൊ സബ്‌സ്‌ക്രിപ്ഷന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല അണ്‍ലിമിറ്റഡ് ജിയോ ട്യൂണ്‍സ്, അണ്‍ലിമിറ്റഡ് ഡൗണ്‍ലോഡ്, ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ എന്നിവയും ആസ്വദിക്കാം.

 

പുതിയ പ്ലാന്‍ എടുക്കുന്നവര്‍ക്ക് പാട്ട് കേള്‍ക്കാന്‍ ഇനി പ്രത്യേക പ്ലാനിന്റെ ആവശ്യമില്ല.കാരണം കണക്ടിവിറ്റിയും മ്യൂസിക് സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനില്‍ തന്നെ ലഭ്യമാകും. 28,56 അല്ലെങ്കില്‍ 84 ദിവസത്തെ വാലിഡിറ്റിയില്‍ 269 , 529 , 739 രൂപകളില്‍ ലഭ്യമാണ്.

 

അടുത്തിടെയാണ് വിഐയെ പിന്നിലാക്കിയുള്ള ജിയോയുടെ മുന്നേറ്റം. ട്രായിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മാര്‍ച്ചില്‍ 30.5 ലക്ഷം പുതിയ മൊബൈല്‍ വരിക്കാരെ ജിയോയ്ക്ക് ലഭിച്ചു. എന്നാല്‍ വോഡഫോണ്‍ ഇന്ത്യയ്ക്ക് ഈ മാസം നഷ്ടമായിരിക്കുന്നത് 12.12 ലക്ഷം വയര്‍ലെസ് ഉപയോക്താക്കളെയാണ്.

 

10.37 ലക്ഷം മൊബൈല്‍ വരിക്കാരെയാണ് മാര്‍ച്ചില്‍ എയര്‍ടെല്ലിന് ലഭിച്ചത്. രാജ്യത്തെ ടെലികോം മേഖലയില്‍ റിലയന്‍സ് ജിയോയും എയര്‍ടെലുമാണ് മുന്നില്‍ നില്ക്കുന്നത്. ജിയോയുടെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം 43.02 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഫെബ്രുവരിയില്‍ ഇത് 42.71 കോടി ആയിരുന്നു.

Jio Technology News Prepaid Plans